scorecardresearch

കാളിദാസിന്റെ അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പം

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്

കാളിദാസിന്റെ അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പം

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒരു ക്യാമ്പസ് കലോത്സവ കഥയായിരുന്നു. തന്റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍.

ജീത്തു ജോസഫിനോടൊപ്പമായിരിക്കും കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രം. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയായിരുന്നു ജീത്തുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്. ജീത്തുവിന്റെ ചിത്രം അതിനു ശേഷമേ ഉണ്ടാകൂ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalidas jayaram next malayalam movie with jeethu joseph