കാത്തുകാത്തിരുന്ന് കാളിദാസ് ജയറാമിന്റെ പൂമരം ഒടുവിൽ തിയേറ്ററുകളിലെത്തി. പൂമരത്തിന് പല കോണിൽനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജയറാം-പാർവ്വതി താരദമ്പതികളുടെ മകൻ കാളിദാസ് പൂമരത്തിലൂടെ ഒട്ടേറെ ആരാധികമാരുടെ ഹൃദയത്തിലും ഇടംനേടിയെടുത്തിട്ടുണ്ട്. ആരാധികമാർ ഒത്തിരിയുണ്ടെങ്കിലും തന്നോട് ഇതുവരെ ആരും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാളിദാസ് ജയറാം പറയുന്നത്. റെഡ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിലായിരുന്നു കാളിദാസന്റെ ഈ തുറന്നുപറച്ചിൽ.

ഒരുപാട് പെൺകുട്ടികൾ പ്രണയാഭ്യർഥന നടത്തിയ കൂട്ടത്തിൽ ഒരു പെൺകുട്ടിയോട് യെസ് പറഞ്ഞാലോ എന്നു തോന്നിയിട്ടില്ലേയെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് തന്നെ ഇതുവരെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നും അങ്ങനെ ചെയ്താൽ താൻ എന്തിനാ നിരസിക്കുന്നതെന്നുമായിരുന്നു കാളിദാസന്റെ മറുപടി. തന്നെ പ്രണയിക്കണമെങ്കിലോ താൻ പ്രണയിക്കണമെങ്കിലോ ഒരു പെൺകുട്ടിക്ക് വേണ്ട ചില ഗുണങ്ങളെക്കുറിച്ചും കാളിദാസ് പങ്കുവച്ചു.

കുറേ വിഷയങ്ങളെക്കുറിച്ച് നന്നായി സംസാരിക്കണം, അത്യാവശ്യം വിവരം വേണം, ഭക്ഷണ പ്രിയയാവണം, അത്യാവശ്യം സൗന്ദര്യം വേണം. ഇത്രയും കാര്യങ്ങൾ ഞാൻ പ്രണയിക്കുന്ന പെൺകുട്ടിക്ക് വേണമെന്ന് കാളിദാസ് അിമുഖത്തിൽ പറഞ്ഞു.


(വീഡിയോ കടപ്പാട്: റെഡ് എഫ്എം)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ