മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം- പാർവതി ദമ്പതികളുടേത്. മകൻ കാളിദാസ് സിനിമാ മേഖലയിൽ സജീവമാണ്. മകൾ മാളവിക സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. പാർവതി തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മകൻ കാളിദാസിന്റെ പ്രണയിനി തരിണിയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പാർവതി. ‘ ‘ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്നാണ് പാർവതി കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ കാളിദാസ്, മാളവിക, പാർവതി, തരിണി എന്നിവരെ കാണാം.
‘നന്ദി ആന്റി’ എന്ന് തരിണി മറുപടി നൽകിയിട്ടുണ്ട്. മാളവികയും തരിണിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘എന്റെ അൺബയോളജിക്കൽ സിസ്റ്ററിന് ആശംസകൾ’ എന്നാണ് തരിണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവിക കുറിച്ചത്.

സോഷ്യൽ മീഡിയയിലൂടെയാണ് കാളിദാസ് പ്രണിയിനി തരിണിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. കാളിദാസിന്റെ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ തരിണി. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവയ്ക്കാറുണ്ട്.