Latest News

ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ

ചെന്നൈ വൽസരവാക്കത്താണ് അശ്വതിയെന്ന് പേരുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. ലോക്ക്ഡൗൺ കാലത്ത് വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയൊക്കെ സജീവമാക്കിയിരിക്കുകയാണ് താരകുടുംബം

jayaram, kalidas jayaram, kalidas jayaram home, Jayaram chennai home, jayaram chennai home photos, kalidas jayaram chennai home video, parvathy jayaram, malavika jayaram, കാളിദാസ് ജയറാം

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടെയും മകൻ കാളിദാസിന്റെയുമെല്ലാം വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. അടുത്തിടെ ജയറാമിന്റെ മകൾ മാളവികയും മോഡലിംഗ് രംഗത്തേക്ക് ചുവടുവെച്ചിരുന്നു.

ഇപ്പോഴിതാ താൻ ജനിച്ചുവളർന്ന ചെന്നൈ വൽസരവാക്കത്തുള്ള വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാളിദാസ് ജയറാമിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അശ്വതി എന്നാണ് ഈ വീടിന് പേര് നൽകിയിരിക്കുന്നത്.

Read more: ഇതെനിക്ക് വേണം, ഇത് ഞാനിങ്ങെടുക്കുവാ; പൃഥ്വിരാജിന്റെ കൂളിംഗ് ഗ്ലാസ് ‘അടിച്ചുമാറ്റി’ ജയറാം

കൃഷിയോടും ഫാമിംഗിനോടുമെല്ലാം ഏറെ താൽപ്പര്യമുള്ള ജയറാമിന്റെ ചെന്നൈയിലെ വീട്ടുമുറ്റത്തും മനോഹരമായൊരു അടുക്കളത്തോട്ടം കാണാം.

ലോക്ക്ഡൗൺ കാലത്ത് ചെന്നൈയിലെ വീട്ടിലായിരുന്നു ജയറാമും കുടുംബവും. അപ്പനൊപ്പം ചേർന്ന് വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്ത അനുഭവം വേറിട്ട ഒന്നായിരുന്നെന്ന് വീഡിയോയിൽ കാളിദാസ് പറയുന്നു.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

അനിയത്തിയ്ക്ക് പിറന്നാൾ സമ്മാനമായി വീട്ടുകാർ വാങ്ങി നൽകിയ, ഇപ്പോൾ തന്റെ പ്രിയപ്പെട്ടവനായി മാറിയ വളർത്തുനായയേയും പ്രിയപ്പെട്ട വാഹനത്തെയുമെല്ലാം വീഡിയോയിൽ കാളിദാസ് പരിചയപ്പെടുത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ‘എന്റെ വീട്, അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും കാളിദാസ് സ്വന്തമാക്കി.

2016ൽ ‘മീൻ കുഴമ്പും മൺപാനയും’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ‘പൂമരം’ ആയിരുന്നു കാളിദാസിന്റെ ആദ്യചിത്രം. മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഹാപ്പി സർദാർ തുടങ്ങിയ ചിത്രങ്ങളിലും കാളിദാസ് നായകനായി എത്തി.

അടുത്തിടെ റിലീസിനെത്തിയെ ‘പുത്തം പുതു കാലൈ’ എന്ന തമിഴ് ആന്തോളജിയിലെ ‘ഇളമൈ ഇദോ ഇദോ’ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിനു ശേഷം ജയറാമും കാളിദാസനും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം ‘പാവ കഥൈകൾ’ ആണ് ഇനി റിലീസിനൊരുങ്ങുന്ന കാളിദാസ് ജയറാം ചിത്രം. ഗൗതം വസുദേവ് മേനോന്‍, വെട്രി മാരന്‍, സുധ കൊങ്കര, വിഗ്നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കുന്ന നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്നതാണ് ‘പാവ കഥൈകള്‍’. ഡിസംബര്‍ 18നാണ് റിലീസ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘തങ്കം’ എന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിക്കുന്നത്.

Read more: അവസരം കിട്ടിയാൽ അഭിനയിക്കാൻ മോഹം ഈ മലയാളി നടനൊപ്പം; മാളവിക ജയറാം മനസ് തുറക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalidas jayaram chennai home video photos

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express