/indian-express-malayalam/media/media_files/uploads/2022/12/kalidas-jayaram.jpg)
ജയറാം- പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസിന്റെ പിറന്നാളാണിന്ന്. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് തമിഴ് സിനിമാലോകത്തെ തിരക്കേറിയ താരമാണിപ്പോൾ. 'പാപ കഥകൾ', 'വിക്രം', 'നച്ചതിറം നകർകിറത്' എന്ന ചിത്രങ്ങളിലൂടെ കാളിദാസ് എന്ന നടൻ ചലച്ചിത്രലോകത്ത് തന്റെ ചുവടുറപ്പിക്കുകയാണ്. സത്യൻ അന്തികാടിന്റെ 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിൽ അച്ഛനൊപ്പം സ്ക്രീനിലെത്തിയ കാളിദാസ് 'എന്റെ വീട് അപ്പൂവിന്റെയും' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്കാരവും സ്വന്തമാക്കി. പക്ഷെ മുതിർന്നതിനു ശേഷമുള്ള കാളിദാസിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് വലിയ ഹിറ്റുകൾ സമ്മാനിച്ചില്ല. എന്തിരുന്നാലും തമിഴ് സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് കാളിദാസ് ജയറാം.
/indian-express-malayalam/media/media_files/uploads/2022/12/Jayaram.jpeg)
പിറന്നാൾ ദിവസം കാളിദാസിനു ആശംസകളുമായി എത്തിയിരിക്കുകയാണ് കുടുംബാംഗങ്ങൾ. മകന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ പങ്കുവച്ചാണ് പാർവതിയും ജയറാമും ആശംസകളറിയിച്ചത്.
"എത്ര വലുതായാലും നീ എന്നും എന്റെ കുഞ്ഞുമകനാണെ"ന്നാണ് പാർവതി കുറിച്ചത്. കുട്ടികാലത്തെ ചിത്രങ്ങളാണ് സഹോദരി മാളവിക പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
/indian-express-malayalam/media/media_files/uploads/2022/12/Malavika.jpeg)
കാളിദാസിന്റെ പ്രണയിനിയായ തരിണിയും ആശംസറിയിച്ചുകൊണ്ട് ചിത്രം പങ്കുവച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/12/Tharini.jpeg)
കുറച്ചു മാസങ്ങൾക്കു മുൻപാണ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി ചിത്രങ്ങൾ കാളിദാസ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. കാളിദാസിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ തരിണി. 'രജ്നി', 'പക്കത്തിലെ കൊഞ്ചം കാതൽ' എന്നിവയാണ് കാളിദാസിന്റെ പുതിയ ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us