/indian-express-malayalam/media/media_files/uploads/2022/02/kalidas-jayaram.jpg)
കല്യാണി പ്രിയദർശനും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിച്ച സിനിമയായിരുന്നു 'പുത്തം പുതു കാലൈ'. തമിഴകത്തെ പ്രഗത്ഭരായ ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നീ അഞ്ചു സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി ഫിലിം 2020 ലാണ് റിലീസ് ചെയ്തത്.
കല്യാണിയെ കണ്ടതിന്റെ സന്തോഷം പങ്കിടുകയാണ് കാളിദാസ് ജയറാം. 'കുറേ വർഷങ്ങൾക്കുശേഷം സഹതാരത്തെ കണ്ടപ്പോൾ' എന്ന ക്യാപ്ഷനോടെയാണ് കാളിദാസ് ഫൊട്ടോ ഷെയർ ചെയ്തത്. ചിരിച്ചുകൊണ്ട് സെൽഫിക്ക് പോസ് ചെയ്യുന്ന ഇരുവരെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുക.
/indian-express-malayalam/media/media_files/uploads/2022/02/kalidas.jpg)
കമൽഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജിന്റെ വിക്രം ആണ് കാളിദാസ് ജയറാമിന്റെ പുതിയ പ്രോജക്ട്. കാളിദാസിനു പുറമേ, ഫഹദ് ഫാസിൽ, ശിവാനി നാരായണൻ, നരേൻ, ആന്റണി വർഗീസ് എന്നിവരും ഈ ചിത്രത്തിലുണ്ട്. മാർച്ച് 31 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഹൃദയം, ബ്രോ ഡാഡി എന്നീ സിനിമകളാണ് കല്യാണിയുടേതായി അടുത്തിടെ റിലീസ് ചെയ്തത്.
Read More: എനിക്ക് ഇങ്ങനെ ചില ശീലങ്ങളുണ്ട്; സെറ്റിൽ നിന്നുള്ള സെൽഫികളുമായി കല്യാണി പ്രിയദർശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.