scorecardresearch
Latest News

കാളിദാസിന്റെ കൈപിടിച്ച് കാഴ്ചകൾ കണ്ട് തരിണി ; വീഡിയോ

കാളിദാസിനൊപ്പം ദുബായ് കാഴ്ച്ചകള്‍ കണ്ടു നടക്കുന്ന വീഡിയോ തരിണി ഷെയര്‍ ചെയ്തിരിക്കുകയാണ്

കാളിദാസിന്റെ കൈപിടിച്ച് കാഴ്ചകൾ കണ്ട് തരിണി ; വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ പ്രണയിനിയായ തരിണിയെ കാളിദാസ് ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. ഇരുവരും ഒന്നിച്ചു നടത്തിയ ദുബായ് യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അവ. കാളിദാസിന്റെ അമ്മയായ പാര്‍വ്വതിയും സഹോദരി മാളവികയും ചിത്രത്തിനു താഴെ കമന്റു ചെയ്തിരുന്നു.

കാളിദാസിനൊപ്പം ദുബായ് കാഴ്ച്ചകള്‍ കണ്ടു നടക്കുന്ന വീഡിയോ തരിണി ഷെയര്‍ ചെയ്തിരിക്കുകയാണ്. ‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍’ എന്ന അടിക്കുറിപ്പാണ് തരിണി വീഡിയോയ്ക്കു നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും
ആശംസകളുമായി അനവധി പേര്‍ പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.

ഓണാഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി കാളിദാസ് പങ്കുവച്ചിരുന്നു. ചിത്രത്തില്‍ കാളിദാസിനൊപ്പം നില്‍ക്കുന്ന പെണ്‍ക്കുട്ടിയെപ്പറ്റിയുളള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി മോഡലിങ്ങ് മേഖലയില്‍ സജീവമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalidas jayaram and girlfriend tarini shares video of their dubai trip