അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. വർഷങ്ങൾക്കു ശേഷം കാളിദാസ് നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് ‘പൂമരം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് റിലീസിനെത്തിയ പുത്തം പുതു കാലൈ, പാവൈ കഥകൾ എന്നീ ആന്തോളജി ചിത്രങ്ങളാണ് അടുത്തകാലത്ത് കാളിദാസ് എന്ന നടനിലെ അഭിനയമികവ് പ്രകടമാക്കിയ സിനിമകൾ.
ഇപ്പോഴിതാ, പാവൈകഥകളിലെ അഭിനയത്തിന് മികച്ച നടനുള്ള
ബിഹൈൻഡ് വുഡ് ഗോൾഡ് ഐക്കൺസ് അവാർഡ് നേടിയതിനു ശേഷം കാളിദാസ് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറുമെന്ന് പല നടന്മാരും പറയുന്നത് കേട്ടിട്ടുണ്ട്, എന്റെ കാര്യത്തിൽ അതായിരുന്നു പാവൈകഥകൾ. ഇത്തരമൊരു വേഷം തന്നതിന് സുധ മാമിനോടാണ് നന്ദി,” കാളിദാസ് പറയുന്നു.
“പലരും എന്നോട് ചോദിക്കാറുണ്ട് നീ അപ്പയുടെ പേരിൽ അല്ലേ വന്നത് എന്ന്. അതെ ഞാൻ അപ്പയുടെ പേരിൽ തന്നെയാണ് വന്നത്, ഇന്ന് ഞാനത് അഭിമാനത്തോടെ തന്നെ പറയുന്നു. നമ്മൾ എവിടുന്നു വന്നാലും നമ്മൾ കൊടുക്കുന്ന എഫോർട്ട് ആണ് നമ്മളെ ഇങ്ങനെ ഇവിടെ കൊണ്ടു നിർത്തുന്നത്,” കാളിദാസ് കൂട്ടിച്ചേർക്കുന്നു.
Read more: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ