scorecardresearch

പത്രകട്ടിംഗിൽ നവ്യയ്ക്ക് ഒപ്പമുള്ള ആ ഗോപീകൃഷ്ണൻ ഇവിടെയുണ്ട്

നവ്യ പങ്കുവച്ച പത്രകുറിപ്പിനൊപ്പം ആലപ്പുഴ ജില്ലാ കലോത്സവത്തിലെ ആ പഴയ കലാപ്രതിഭയും ശ്രദ്ധ നേടുന്നു

Kalathilakam Navya Nair, Kalaprathibha Gopikrishnan, Alappuzha district youth festival Throwback photo, Navya Nair

ആലപ്പുഴ ജില്ലാകലോത്സവത്തിൽ കലാതിലകമായ കാലത്തെ പഴയൊരു പത്രകട്ടിംഗ് നവ്യ പങ്കുവച്ചത് തിങ്കളാഴ്ചയാണ്. വർഷങ്ങൾക്ക് മുൻപ്, മാതൃഭൂമിയിൽ വന്ന ആ കലോത്സവ വാർത്തയിൽ ധന്യ, കലാതിലകം ഹൈസ്കൂൾ വിഭാഗം, ബിബി ഹൈസ്കൂൾ നങ്ങ്യാർകുളങ്ങര എന്ന പേരിനൊപ്പം ചിരിയോടെ നിൽക്കുന്ന നവ്യയെ കാണാം. നവ്യയ്ക്ക് ഒപ്പം പത്രവാർത്തയിൽ നിറഞ്ഞുനിൽക്കുന്ന, കലാപ്രതിഭ ഗോപീകൃഷ്ണൻ ഇപ്പോൾ എവിടെയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ അന്വേഷണം.

ജി എച്ച് എസ് എസ് കലവൂർ ഹൈസ്കൂളിലെ ആ പഴയ ഗോപീകൃഷ്ണനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പാട്ടുകാരനായ ഗോപീകൃഷ്ണൻ ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. നവ്യ പങ്കുവച്ച പത്രകുറിപ്പിനൊപ്പം രണ്ടുവർഷങ്ങൾക്കു മുൻപ് റോസ്ബൗൾ ചാനലിൽ വന്ന ഗോപീകൃഷ്ണന്റെ പഴയ വീഡിയോയും ശ്രദ്ധ നേടുകയാണ്.

മൂന്നാം ക്ലാസ് മുതൽ സംഗീതം പഠിച്ച ഗോപീകൃഷ്ണൻ, സ്വാതി തിരുനാൾ മ്യൂസിക് കോളേജിൽ ഡിഗ്രി ചെയ്തു. പിന്നീട് സംഗീതത്തിൽ എംഎയും കരസ്ഥമാക്കി. വേദ മ്യൂസിക് ബാൻഡിൽ വർക്ക് ചെയ്യുന്ന ഗോപീകൃഷ്ണൻ സംഗീതം പഠിപ്പിക്കുന്നുമുണ്ട്. ഒപ്പം കച്ചേരികളും നടത്തുന്നു.

കലാപ്രതിഭയായതിനെ കുറിച്ച് ഗോപീകൃഷ്ണൻ പറയുന്നതിങ്ങനെ: “ആലപ്പുഴ ജില്ല കലോത്സവത്തിൽ തുടർച്ചയായി നാലു വർഷത്തോളം ക്ലാസ്സിക്കൽ സംഗീതത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടിയിരുന്നു എനിക്ക്. ഒൻപതിൽ പഠിക്കുമ്പോഴാണ് കലാപ്രതിഭയാവുന്നത്. അന്ന് നവ്യ നായരായിരുന്നു കലാതിലകം. പക്ഷേ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അന്ന് രണ്ട് ഐറ്റത്തിലേ ഞാൻ പങ്കെടുത്തിരുന്നുള്ളൂ. കവിത, ക്ലാസിക്കൽ മ്യൂസിക്. രണ്ടെണ്ണത്തിൽ ഫസ്റ്റും എ ഗ്രേഡും കിട്ടിയതുകൊണ്ടാണ് കലാപ്രതിഭയായത്.”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalathilakam navya nair kalaprathibha gopikrishnan alappuzha district youth festival throwback photo