‘കലങ്ക്’ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ് ടീസറിലൂടെ. മാധുരി ദീക്ഷിതിന്റെ ബീഗം ബഹാർ കഥാപാത്രത്തെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിനുശേഷം സൊനാക്ഷി സിൻഹ, ആലിയ ഭട്ട്, വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു.

Read: റാണിയെ പോലെ ആലിയ; ‘കലങ്ക്’ ലുക്ക്

1945 ലെ സ്വാതന്ത്ര്യത്തിനു മുൻപുളള കഥ പറയുന്ന ചിത്രമാണ് കലങ്ക്. അഭിഷേക് വെർമൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’.

അവിശ്വസനീയമായ ഒരു യാത്ര എന്നാണ് ‘കലങ്ക്’ തന്ന അനുഭവത്തെ ആലിയ വിശേഷിപ്പിക്കുന്നത്. അതേസമയം, തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരൺ ജോഹർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വർഷം മുൻപ് കരണിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് കരൺ ജോഹർ പറയുന്നത്.

Read: ശ്രീദേവിയ്ക്ക് പകരക്കാരിയായി മാധുരി എത്തുമ്പോൾ; ‘കലങ്ക്’ ചിത്രങ്ങൾ

“കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരിപരമായ യാത്രയാണ്. എന്റെ പിതാവ് 15 വർഷങ്ങൾക്കു മുൻപ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. ‘കലങ്കി’നെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” കരൺ പറഞ്ഞു. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ