/indian-express-malayalam/media/media_files/2026/01/15/kalamkaval-streaming-now-ott-2026-01-15-15-20-11.jpg)
Kalamkaval Now Streaming: പറഞ്ഞതിലും മുൻപെ ഒടിടിയിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ കളങ്കാവൽ. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം ഇതിനകം തന്നെ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ'. ഡിസംബർ 5 നാണ് തിയേറ്ററുകളിലെത്തിയത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.
വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറിൽ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്. സ്ത്രീകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്റ്റാൻലി ദാസിന്റെയും ആ കൊലപാതക ശൃംഖല അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു സൈക്കോളജിക്കൽ ആക്ഷൻ-ത്രില്ലർ എന്ന രീതിയിലാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത്.
Also Read: കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ; 2026ലെ ലൈനപ്പുകളിങ്ങനെ
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ സോണി ലിവിൽ കാണാം.
Also Read: ഒടുവിൽ ആ ദിവസം വന്നു, കാത്തിരുന്ന നിമിഷങ്ങൾ; കമൽഹാസനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കുഞ്ഞാറ്റ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us