scorecardresearch

Kalamkaval OTT: കളങ്കാവൽ ഒടിടിയിലേക്ക്; തീയതി പുറത്ത്; ചിത്രം എവിടെ കാണാം?

Kalamkaval OTT Release: മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജിതിൻ കെ. ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്

Kalamkaval OTT Release: മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജിതിൻ കെ. ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalamkaval Mammootty look 2

Kalamkaval OTT Release

Kalamkaval OTT Release Date & Platform: മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കളങ്കാവൽ'. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. 

Advertisment

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.

Also Read: ഭഭബ ഒടിടിയിലേക്ക്; ദിലീപ്-മോഹൻലാൽ ചിത്രം എവിടെ, എപ്പോൾ കാണാം?

വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറിൽ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്.  സ്ത്രീകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്റ്റാൻലി ദാസിന്റെയും ആ കൊലപാതക ശൃംഖല അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു സൈക്കോളജിക്കൽ ആക്ഷൻ-ത്രില്ലർ എന്ന രീതിയിലാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത്. 

Also Read: ലോജിക് നോക്കാതെ ചിരിക്കാം, ഇതൊരു ഫൺ റൈഡാണ്! 'പെണ്ണ് കേസ്' റിവ്യൂ

Kalamkaval OTT: കളങ്കാവൽ ഒടിടി

സോണി ലിവിലൂടെയാണ് കളങ്കാവൽ ഒടിടിയിലെത്തുന്നത്. ജനുവരിയിൽ 16 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സോണി ലിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Read More: ഞെട്ടിച്ച് രജിഷ വിജയൻ; 'മസ്തിഷ്ക മരണ'ത്തിലെ ആദ്യ ഗാനം പുറത്ത്

Mammootty Vinayakan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: