/indian-express-malayalam/media/media_files/2025/08/28/kalamkaval-official-teaser-fi-2025-08-28-11-38-52.jpg)
Kalamkaval OTT Release Date & Platform: മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ ബോക്സ് ഓഫീസിൽ നിന്നും ചിത്രം 4.75 കോടി രൂപ നേടിയിരുന്നു. അതേസമയം, ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിനകം 60 കോടിയോളം ചിത്രം കളക്റ്റ് ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കളങ്കാവൽ'. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണിത്.
വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം, ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറിൽ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്.
സ്ത്രീകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്റ്റാൻലി ദാസിന്റെയും ആ കൊലപാതക ശൃംഖല അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു സൈക്കോളജിക്കൽ ആക്ഷൻ-ത്രില്ലർ എന്ന രീതിയിലാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത്.
Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. തിയേറ്റർ ഓട്ടത്തിന് ശേഷം ഈ മമ്മൂട്ടി ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: New OTT Release: ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us