scorecardresearch

Kalamkaval: എന്താണ് ഈ കളങ്കാവൽ?

Kalamkaval: മമ്മൂട്ടി വില്ലനായി എത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായ കളങ്കാവൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. എന്താണ് ഈ കളങ്കാവൽ?

Kalamkaval: മമ്മൂട്ടി വില്ലനായി എത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായ കളങ്കാവൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. എന്താണ് ഈ കളങ്കാവൽ?

author-image
Entertainment Desk
New Update
Kalamkaval Official Teaser FI

 Kalamkaval Title Explained: മമ്മൂട്ടി വില്ലനായി എത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായ കളങ്കാവൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.  എന്താണ് ഈ കളങ്കാവൽ? 

Advertisment

മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതു മുതൽ ഈ പേരിനു ചുറ്റുമാണ് പ്രേക്ഷകർ.  'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവല്‍'.

Also Read: ആരാണ് സയനൈഡ് മോഹൻ? കളങ്കാവലുമായി എന്തു ബന്ധം?

എന്താണ് ഈ കളങ്കാവൽ?

രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളിൽ ഒന്നാണ് കളങ്കാവൽ. തെക്കൻ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഈ ചടങ്ങ് പ്രധാനമായും ആചരിക്കപ്പെടുന്നത്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് കളങ്കാവൽ നടക്കാറുണ്ട്. വെള്ളായണി ക്ഷേത്രത്തിൽ മാത്രമല്ല പാച്ചല്ലൂർ, ആറ്റുകാൽ എന്നീ ക്ഷേത്രങ്ങളിൽ കളങ്കാവൽ ചടങ്ങ് ആചരിക്കുന്നുണ്ട്.  കളത്തിൽ ദേവി അസുരനെ നിഗ്രഹിക്കുന്നതിൻ്റെ പ്രതീകാത്മക ചടങ്ങാണിത്. കളങ്കാവൽ സമയത്ത് വാത്തി തിരുമുടി തലയിലേന്തി ദാരികനെ തിരയും. ചിരിച്ചും ആക്രോശിച്ചും ഭക്തർക്കിടയിലേക്ക് തങ്കതിരുമുടിയുമായി എത്തുന്ന ദേവി അദ്ഭുതക്കാഴ്ചയാണ്. 

Also Read: മഴ, പഴംപൊരി പിന്നെ ഇളയരാജ; ആഹാ അന്തസ്സ്! കൊച്ചിയിലെ വീട്ടിൽ ചിൽ ചെയ്ത് ദുൽഖർ

മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനായകൻ നായകനായി എത്തുമ്പോൾ സിനിമയിൽ വില്ലൻ വേഷമാണ് മമ്മൂട്ടിയ്ക്ക്. മമ്മൂട്ടി ദാരികനും വിനായകൻ ഭദ്രകാളിയുമാവുമോ എന്ന് കാത്തിരുന്നു കാണാം. 

Also Read: ഓറ ശുദ്ധീകരിക്കാൻ 10,000 രൂപ; 15 മിനിറ്റ് ഹീലിങ്ങിന് ഞെട്ടിക്കുന്ന വില; മീര കപൂറിൻ്റെ വെൽനസ് ബ്രാൻഡ് ചർച്ചയിൽ

നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന​ ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. 

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലി ക്യാമറ, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്, മുജീബ് നജീബ് സംഗീതം എന്നിവ നിർവഹിക്കുന്നു. 

Also Read: കൊട്ടിക്കയറി ജയറാം, ആവേശത്തോടെ താളം പിടിച്ച് മാളവികയും പാർവതിയും; വീഡിയോ

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: