scorecardresearch

'കാവൽക്കാരൻ കളത്തിൽ ഇറങ്ങുന്നു'; വീഡിയോയുമായി മമ്മൂട്ടി

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ

author-image
Entertainment Desk
New Update
Kalamkaval

ചിത്രം: ഫേസ്ബുക്ക്

മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവൽ'. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, നവംബർ 27ന് നിശ്ചയിച്ചിരുന്ന റിലീസ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.

Advertisment

ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് അടുക്കെ 'കാവൽക്കാരൻ കളത്തിൽ ഇറങ്ങുന്നു' എന്ന ക്യാപ്ഷനോട് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. വിനായകനുമായുള്ള അഭിമുഖത്തിന്റെ പ്രൊമോ വീഡിയോയാണ് മമ്മൂട്ടി ആരാധകരുമായി പങ്കുവച്ചത്. അഭിമുഖത്തിന്റെ പൂർണ ഭാഗം നാളെ രാത്രി 8.02 ന് മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ റിലീസു ചെയ്യും.

Also Read: "ഇതാണ് ഞങ്ങ പറഞ്ഞ വില്ലൻ;" വിസ്മയിപ്പിക്കാൻ മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ട്രെയിലർ

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. 

Advertisment

Also Read: 'ഈ വരവിന് വട്ടം വെക്കാൻ ഒരുത്തനും ഇന്ന് കളത്തിൽ ഇല്ല'; മമ്മൂട്ടിയുടെ ചിത്രത്തിൽ ആരാധകന്റെ കമന്റ്

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. നീണ്ട ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാകും മമ്മൂട്ടിയെത്തുകയെന്നാണ് റിപ്പോർട്ട്.

Read More: ഈ ഹിറ്റ് ചിത്രങ്ങൾ എങ്ങനെ മറക്കും; എഐ ആർട്ടിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ ഷൂട്ടിംഗ് ലൊക്കേഷൻ ചിത്രങ്ങൾ

Mammootty Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: