scorecardresearch

Kalamkaval Box Office: 4 ദിവസം, 50 കോടി; ബോക്സ് ഓഫീസിൽ കളംനിറഞ്ഞ് 'കളങ്കാവൽ'

Kalamkaval Worldwide Box Office Collection: ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ

Kalamkaval Worldwide Box Office Collection: ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Kalamkaval

Kalamkaval Box Office Collection

മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കളങ്കാവൽ'. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. റിലീസായി നാലു ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ഗ്രോസ് കളക്ഷനായി 50 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Advertisment

ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി.  ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. 

Also Read: 'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിനു നന്ദി'; കളങ്കാവലിന്റെ വിജയത്തിനു പിന്നാലെ മമ്മൂട്ടി

വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം, ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. 

Also Read: അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ

ബോക്സ് ഓഫിസിൽ വലിയ നേട്ടം സ്വന്തമാക്കുന്ന ചിത്രം, റിലീസ് ചെയ്ത് ആദ്യ നാല് ദിനം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 18.5 കോടിക്ക് മുകളിലാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 4 കോടിയും പിന്നിട്ട് കുതിക്കുന്ന ചിത്രം വിദേശത്തു നിന്നും നേടിയത് 27 കോടിയോളമാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രമായ 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.

വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറിൽ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്. 

Read More: മമ്മൂട്ടിയുടെ അതിഭീകര വില്ലനിസം, പക്ഷേ മേക്കിംഗിൽ പാളി; കളങ്കാവൽ, റിവ്യൂ

Mammootty Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: