scorecardresearch

'പിണ്ഡോദരി മോളേ, നിന്നെ പൊതുവേദിയിൽ വെച്ച് കാണും'; സ്നേഹ ശ്രീകുമാറിനെതിരെ ഭീഷണിയും അധിക്ഷേപവുമായി സത്യഭാമ

മുൻപ് സത്യഭാമയുടെ വിവാദ നിലപാടുകളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിലുള്ള പകവീട്ടലെന്നോണമാണ് സ്നേഹയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അധിക്ഷേപകരമായ വീഡിയോ സത്യഭാമ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്

മുൻപ് സത്യഭാമയുടെ വിവാദ നിലപാടുകളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിലുള്ള പകവീട്ടലെന്നോണമാണ് സ്നേഹയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അധിക്ഷേപകരമായ വീഡിയോ സത്യഭാമ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalamandalam Sathyabhama Sneha Sreekumar

കലാമണ്ഡലം സത്യഭാമ വീണ്ടും വിവാദച്ചുഴിയിൽ. നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ കലാമണ്ഡലം സത്യഭാമ, ഇത്തവണ നടി സ്നേഹ ശ്രീകുമാറിനെതിരെയാണ് അത്യന്തം മോശമായ ഭാഷയിൽ സത്യഭാമയുടെ അധിക്ഷേപ വർഷം.  സ്നേഹയെ ബോഡി ഷേമിംഗ് നടത്തിയും ഭർത്താവ് ശ്രീകുമാറിനെതിരെ ഉണ്ടായ പഴയ കേസുകളെ പരാമർശിച്ചുമാണ് സത്യഭാമ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുൻപ് സത്യഭാമയുടെ വിവാദ നിലപാടുകളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിലുള്ള പകവീട്ടലെന്നോണമാണ് സ്നേഹയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അധിക്ഷേപകരമായ വീഡിയോ സത്യഭാമ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.

Advertisment

Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ

സ്നേഹയുടെ ശാരീരിക പ്രത്യേകതകളെ കടന്നാക്രമിച്ചുകൊണ്ടാണ് സത്യഭാമ വീഡിയോയിൽ സംസാരിക്കുന്നത്.  "വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി" എന്ന് സ്നേഹയെ വിശേഷിപ്പിച്ച അവർ, "പിണ്ഡോദരി മോളേ" എന്ന് വിളിച്ചാണ് അധിക്ഷേപം തുടർന്നത്. സ്നേഹ അഭിനയിക്കുന്ന ജനപ്രിയ പരിപാടിയായ 'മറിമായ'ത്തെയും സത്യഭാമ വീഡിയോയിൽ താഴ്ത്തിക്കെട്ടി സംസാരിക്കുന്നുണ്ട്. കഞ്ഞി കുടിച്ചു ജീവിക്കാനാണ് സ്നേഹ ഇത്തരം പരിപാടികളിൽ അഭിനയിക്കുന്നതെന്നും, സ്നേഹ പഠിച്ച ഓട്ടംതുള്ളൽ എന്ന കലയെ വേണ്ട രീതിയിൽ ബഹുമാനിക്കുന്നില്ലെന്നും സത്യഭാമ ആരോപിച്ചു.

Also Read: ഖിഡ്കി ഗാവ് നായിക ഭാനു പ്രിയംവദ വിവാഹിതയാവുന്നു; ചിത്രങ്ങൾ

സ്നേഹയെ മാത്രമല്ല, സ്നേഹയുടെ ഭർത്താവും നടനുമായ ശ്രീകുമാറിനെയും സത്യഭാമ വീഡിയോയിൽ വലിച്ചിഴച്ചു. ശ്രീകുമാർ മുൻപ് ഉൾപ്പെട്ട ചില കേസുകളെ പരിഹസിച്ച സത്യഭാമ, സ്നേഹയെ ഒരു പൊതുവേദിയിൽ വെച്ച് നേരിടുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. 

"നിന്നെ ഏതേലും പൊതുവേദിയിൽ വെച്ച് ഞാൻ കാണും. അന്ന് നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തൽക്കാലം ഇത് ഇരിക്കട്ടെ." - സത്യഭാമയുടെ ഭീഷണിയിങ്ങനെ. 

സ്നേഹ ഓട്ടംതുള്ളൽ പഠിച്ചത് മറ്റ് നൃത്ത രൂപങ്ങളിൽ അവസരം ലഭിക്കാത്തതുകൊണ്ടാണെന്നും സത്യഭാമ പരിഹസിച്ചു. ആർ.എൽ.വി രാമകൃഷ്ണനുമായി ചേർന്ന് നൃത്തം ചെയ്യുമോ എന്ന സ്നേഹയുടെ പഴയ ചോദ്യത്തിന് മറുപടിയായാണ് ഈ വിദ്വേഷ പ്രസംഗം. 

Also Read: ഈ ചിരിയിൽ ഏതു കേന്ദ്രമന്ത്രിയും വീഴും, ഓം ബേബിയെ കൊഞ്ചിച്ച് സുരേഷ് ഗോപി; വീഡിയോ

"കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണത്. വളരെ നല്ല രീതിയിൽ പോകുന്ന ഒരു പരിപാടിയാണ് അത്. മണികണ്ഠൻ, നിയാസ്, ഉണ്ണി തുടങ്ങിയ അസാധ്യ കലാകാരന്മാർ ഒക്കെ അതിലുണ്ട്. അതിനകത്താണ് ഞാൻ പറയുന്ന ഈ കക്ഷി ഉള്ളത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി," സത്യഭാമയുടെ വാക്കുകളിങ്ങനെ. 

സത്യഭാമയുടെ വീഡിയോ പുറത്തുവന്നതോടെ കലാരംഗത്തെ പ്രമുഖരും ആരാധകരും സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ ശരീരപ്രകൃതിയെയും കുടുംബത്തെയും അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും, സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.

Also Read: തകർക്കപ്പെട്ട ധനുഷ്കോടിയും തളരാത്ത മഞ്ജുവും: എല്ലാം നഷ്ടപ്പെട്ടയിടത്തു നിന്നും ജീവിതം തിരിച്ചുപിടിച്ച പെൺകരുത്ത്

Controversy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: