Latest News

കലാഭവന്റെ പഴയ ടീം; ഇതിലെ താരങ്ങളെ മനസിലായോ

കലാഭവന്റെ ആദ്യകാല ടീമിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

മലയാള സിനിമാ ലോകത്തേക്ക് ഒട്ടനവധി മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. സിഎംഐ സഭ വൈദികനായ അബേൽ അച്ഛൻ ആരംഭിച്ച കലാഭവൻ മിമിക്സ് പരേഡുകളിലൂടെയും ഗാനമേളകളിലൂടെയുമാണ് പ്രശസ്തമായത്.

ആദ്യ കാലത്ത് കലാഭവന്റെ സ്റ്റേജ് ഷോകളിലൂടെ ആരാധകരെ കയ്യിലെടുത്തവർ പിൽകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയെന്നത് ചരിത്രം. ഇപ്പോഴിതാ കലാഭവന്റെ ആദ്യകാല ടീമിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

Also read: ‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻ

ജയറാം,കൊച്ചിൻ ഹനിഫാ, പ്രദീപ്, കലാഭവൻ റഹുമാൻ, സൈനുദ്ദീൻ, ഗോവിന്ദൻ കുട്ടി തുടങ്ങി മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങൾ അബേൽ അച്ഛനോടൊപ്പം എടുത്തിരിക്കുന്ന ഫൊട്ടോയാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിന്റെ പിൻനിരയിലായാണ് ജയറാമിനെയും സൈനുദ്ദീനെയുമെല്ലാം കാണാനാവുക. നടുക്ക് ഇരിക്കുന്നതാണ് അബേൽ അച്ഛൻ അരികിലായി കലാഭവൻ റഹ്മാനുമുണ്ട്.

സംവിധായകൻ സിദ്ദിഖ്, ലാൽ, ദിലീപ്, കലാഭവൻ മണി, എൻ.എഫ്. വർഗീസ്, കലാഭവൻ, നവാസ്, കലാഭവൻ സന്തോഷ്, കലാഭവൻ പ്രജോദ്, കെ.എസ്. പ്രസാദ് തുടങ്ങിയവരുടെയെല്ലാം മലയാള സിനിമയിലേക്കുള്ള വരവ് കലാഭവനിലൂടെ ആയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalabhavan team old photo

Next Story
‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻnivin pauly, നിവിൻ പോളി, Nivin Pauly childhood, Teachers Day, Nivin Pauly rinna, Nivin Pauly wife, Nivin Pauly Rinna wedding anniversary, nivin daughter, നിവിൻ പോളി മകൾ, rose treesa, റോസ് ട്രീസ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com