കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്: ‘ബ്രദേഴ്സ് ഡേ’യില്‍ പൃഥ്വിരാജ് നായകനാകും

ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ

Kalabhavan Shajon turns director with Prithviraj starrer Brothers Day
Kalabhavan Shajon turns director with Prithviraj starrer Brothers Day

മലയാളികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് കടക്കുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന് ‘ബ്രദേഴ്സ് ഡേ’ എന്നാണ് പേര്. തന്റെ പിറന്നാള്‍ ദിനത്തില്‍ നായകന്‍ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.

“രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ!”, പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ ഉള്‍പ്പടെയുള്ള വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചു വരികയാണ് കലാഭവന്‍ ഷാജോണ്‍.  ‘ലൂസിഫര്‍’ ചിത്രീകരണം കഴിഞ്ഞാല്‍ ഉടനെ  പൃഥ്വിരാജ് അഭിനയിക്കുക കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ ആയിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്‌.  മറ്റു  അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalabhavan shajon turns director with prithviraj starrer brothers day

Next Story
വിനീത് ശ്രീനിവാസന്‍ എന്നും എന്റെ ഗുരു: നിവിന്‍ പോളിnivin pauly vineeth sreenivasan
The moderation of comments is automated and not cleared manually by malayalam.indianexpress.com