/indian-express-malayalam/media/media_files/2026/01/30/rahna-kalabhavan-navas-2026-01-30-17-32-10.jpg)
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം. 51 വയസ്സുകാരനായ നവാസ് അവശേഷിപ്പിച്ച ശൂന്യതയിൽ നിന്നും ഇന്നും കുടുംബം കരകയറിയിട്ടില്ല.
കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം കാണാൻ നവാസിന്റെ ഭാര്യ രഹനയും മക്കളുമെത്തിയിരുന്നു. നിറഞ്ഞ കണ്ണുകളോടെ ചിത്രം കണ്ടിറങ്ങുന്ന രഹനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ചിരിയും ഭയവും ഒരേപോലെ വിതറാൻ ‘പ്രകമ്പനം’ നാളെ മുതൽ തിയേറ്ററുകളിൽ. ഹോസ്റ്റൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹൊറർ കോമഡി ചിത്രം യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ളതാണ്.
ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് കലാഭവൻ നവാസ് മരിച്ചത്. വിജേഷ് പാണത്തൂർ ആണ് ചിത്രം സംവിധാനം ചെയ്തത്. രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ലാൽ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
നവരസ ഫിലിംസും പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us