കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഒരു തവണയെങ്കിലും മൂളാത്ത മലയാളികള്‍ ഉണ്ടാകാനിടയില്ല. അതുല്യകലാകാരന്‍ വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ഇന്നും ജീവനുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിലെത്തി നാടന്‍ പാട്ടിന്റെ സ്വീകാര്യത വര്‍ധിപ്പിച്ച മണിയ്ക്ക് വിദേശ രാജ്യങ്ങളില്‍ പോലും ആരാധകര്‍ ഏറെയാണ്.
സൗദി അറേബ്യയില്‍ നിന്നുള്ള കലാഭാവന്‍ മണി ആരാധകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ക്ലബ്ബ് എഫ്എം യുഎഇ. ഹാഷിം അബ്ബാസ് എന്നാണ് അറബിയാണ് ഈ ആരാധകന്‍. ചാലക്കുടിക്കാര്‍ക്ക് സമ്മാനമായി ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട എന്ന ഗാനവും ഹാഷിം ആലപിക്കുന്നുണ്ട്. പാട്ട് വളരെ വേഗതിയിലുള്ളതാണെന്നും ശ്രമിക്കാമെന്നുമൊക്കെ പറഞ്ഞായിരുന്നു ഹാഷിം പാടിയത്.
മിമിക്രി വേദികളില്‍ നിന്ന് മലയാള സിനിമയുടെ മുഖ്യധാരയിലേക്കെത്തിയ മണി 2016 മാര്‍ച്ച് ആറിനായിരുന്നു അന്തരിച്ചത്. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയ മികവിന് ദേശിയ, സംസ്ഥാന പുരസ്കാരങ്ങള്‍ മണിക്ക് ലഭിച്ചിട്ടുണ്ട്.
Also Read: ‘അയ്യർ’ക്കൊപ്പം ‘വിക്ര’മും ഉണ്ട്; സിബിഐ ദ ബ്രെയിനിൽ ജോയിൻ ചെയ്ത് ജഗതി