മലയാളികളല്ലെങ്കിലും കേരളത്തിനു ഏറെ സുപരിചിതരാണ് നടി മീനയും ഡാന്‍സ് മാസ്റ്റര്‍ കലയും. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിവര്‍ത്തിച്ചിട്ടുളള ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.മീനയുടെ പിറന്നാളിനു സര്‍പ്രൈസായി വരുന്ന കല മാസ്റ്ററുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ എന്റെ പ്രിയപ്പെട്ട മീനയ്ക്കു പിറന്നാളാശംസകള്‍. നീ എപ്പോഴും സന്തോഷവതിയായിരിക്കുക. സര്‍പ്രൈസ് നിനക്കു ഇഷ്ടമായെന്നു വിശ്വസിക്കുന്നു. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനില്‍ക്കട്ടെ’ എന്ന സ്‌നേഹം നിറഞ്ഞ വരികളും കല വീഡിയോയ്ക്കു താഴെ കുറിച്ചിട്ടുണ്ട്. കൂട്ടുക്കാര്‍ എല്ലാവരുമൊന്നിച്ച് മീനയ്ക്കായി പിറന്നാള്‍ ആഘോഷവും ഒരുക്കിയിരുന്നു.കലയുടെ വിവാഹ വാര്‍ഷികത്തിനു അപ്രതീക്ഷിതമായി എത്തി മീനയും സര്‍പ്രൈസ് നല്‍കിയിരുന്നു.
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. ‘ ബ്രോ ഡാഡി’ യാണ് മീന മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം. ‘റൗഡി ബേബി’ എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മീന.