scorecardresearch
Latest News

കള, ആർക്കറിയാം ഓടിടിയിൽ; വരവേറ്റ് പ്രേക്ഷകർ

മികച്ച പ്രതികരണമാണ് കള. ആർക്കറിയാം എന്നീ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്

Aarkkariyam Biju Menon-Parvathy Thiruvoth Malayalam Movie Review: Aarkkariyam review, Aarkkariyam rating, Aarkkariyam watch online, Aarkkariyam movie review, Aarkkariyam full movie download, Amazon prime video latest malayalam movies, സിനിമ റിവ്യൂ Kala, Kala malayalam movie, Kala malayalam movie review, Kala review, Kala online review, Kala malayalam movie online, Kala watch online, Kala movie download, Kala full movie download, Kala tamilrockers, tovino thomas Kala, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സമീപകാലത്ത് തിയേറ്ററുകളിൽ റിലീസിനെത്തിയ രണ്ടു ചിത്രങ്ങളാണ് ടൊവിനോ തോമസ് നായകനായ ‘കള’, ബിജുമേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ആർക്കറിയാം’ എന്നിവ. തിയേറ്റർ റിലീസിനു പിറകെ ഇപ്പോൾ ഓടിടി പ്ലാറ്റ്‌ഫോമിലും ഈ ചിത്രങ്ങൾ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് രണ്ടു ചിത്രങ്ങളും നേടുന്നത്. ആമസോൺ പ്രൈം വീഡിയോയിലാണ് രണ്ടു ചിത്രങ്ങളും സ്ട്രീം ചെയ്യുന്നത്.

Kala Movie Review: വയലൻസിന്റെ കാർണിവൽ

വയലൻസിന്റെ കാർണിവൽ എന്നാണ് ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ മനോജ് കുമാർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആണത്തത്തിന്റെ ആഘോഷം മാത്രമല്ല ചിത്രമെന്നും അതിനുമപ്പുറം ചിന്തിപ്പിക്കുന്ന ചില ഘടകങ്ങൾ കൂടി ചിത്രത്തിലുണ്ടെന്നും നിരൂപകൻ പറയുന്നു.

“മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത പലപ്പോഴും മുഖ്യധാര സിനിമകളിൽ ചർച്ച ചെയ്യപ്പെടാത്ത വിഷയമാണ്. ഒരാൾ തന്റെ സ്കൂട്ടറിന് പിറകിൽ ഒരു നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവം സമീപകാലത്ത് വൈറലായിരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിൽ അതിനാൽ തന്നെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കർശനമായ ശിക്ഷാനടപടികൾ ഇല്ലെന്നത് കുറ്റവാളികളെ എളുപ്പത്തിൽ തലയൂരാൻ അനുവദിക്കുന്നു. നായ്ക്കളോട് ക്രൂരത കാണിക്കുന്നവരോട് പ്രതികാരം ചെയ്യാൻ ഒരു നായപ്രേമി തീരുമാനിച്ചു ഉറച്ചാൽ എന്തു സംഭവിക്കും? ഒരു രക്തച്ചൊരിച്ചിൽ,” മനോജ് എഴുതുന്നു.

“സ്‌ക്രീനിൽ തെറിക്കുന്ന രക്തത്തിന്റെയും മാംസത്തിന്റെയും ഗന്ധം പോലും പ്രേക്ഷകർക്ക് അനുഭവവേദ്യമാവും. ടൊവിനോ തോമസിന്റെ ഗോലിയാത്തിന് വെല്ലുവിളി ഉയർത്തുകയാണ് സുമേഷ് മൂറിന്റെ ഡേവിഡ്, മൂറിന്റെ കൊലവെറി പ്രേക്ഷകർക്കും അനുഭവപ്പെടും.”

Read more: Kala Movie Review & Rating: പകയുടെ വേട്ടയാടൽ; ‘കള’ റിവ്യൂ

Aarkkariyam review: വഴിമാറി നടന്ന സിനിമ

വല്ലാത്തൊരു അടുപ്പം പ്രേക്ഷകന്റെ ഉള്ളിൽ അവശേഷിപ്പിച്ചു കടന്നു പോകുന്ന ഒരു ചിത്രമാണ് ആർക്കറിയാം. തികച്ചും ശാന്തമായി, സമാധാനപൂർവ്വം അവസാനിച്ചു പോകുന്ന ചിത്രം. സനു ജോൺ വർഗീസ് സംവിധാനം ചെയ്ത ആർക്കറിയാം’ മലയാളിയുടെ ജീവിത പരിസരങ്ങളിൽ നിന്നും കണ്ടെടുത്ത ചലച്ചിത്രമാണ്. അതിലെ ഓരോ കഥാ പാത്രങ്ങളും അങ്ങനെയുള്ളവരാണ്. ഇട്ടിയവര എന്ന കണക്കു മാഷിൽ തുടങ്ങി അയാളുടെ മകൾ ഷേർളിയിലൂടെ ആ കഥ ജീവിത യാഥാർഥ്യങ്ങളിലേക്ക് കടന്നു കയറുന്നു. കാഞ്ഞിരപ്പള്ളിയിലെ ഏകാന്തമായ തന്‍റെ വീടിനുള്ളിൽ കോവിഡ് സൃഷ്ടിച്ച പുതിയൊരു ലോകത്തെ നിശബ്ദതയിൽ അയാൾ ഒറ്റക്കിരിക്കുന്നു. അതിലേക്ക് മകളും ഭർത്താവ് റോയിയും എത്തുകയാണ്‌. മുംബൈയിലെ അവരുടെ തിരക്കു നിറഞ്ഞ ജീവിതത്തിൽ നിന്നും കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് കടന്നു വരുമ്പോൾ പലതും സംഭവിക്കുന്നു.

എന്നാൽ അവരുടെ വരവ് യാദൃശ്ചികമല്ല, ഒരു നിഗൂഢത അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു.ഒരു രഹസ്യം സിനിമയെ നിർത്താതെ വേട്ടയാടുന്നു. പ്രേക്ഷകനെയും. ഇട്ടിയവരക്ക് മാത്രമറിയാവുന്ന ഒരു രഹസ്യം അയാളില്‍ നിന്നും മറ്റൊരാളില്‍ എത്തുന്നതോടു കൂടി പുതിയ പുതിയ കാര്യങ്ങള്‍ സംഭവിക്കുകയാണ്. കഥയുടെ ഗതിയെ തന്നെ ഈ സംഭവം സ്വാധീനിക്കുന്നു.

റോയിയിലും ഇട്ടിയവരയിലും ഒരു സംഭവത്തിന്‍റെ വിശദാംശങ്ങള്‍ സൃഷ്ടിക്കുന്ന സാധ്യതകള്‍ കഥയുടെ നിഗൂഡത വര്‍ധിപ്പിക്കുന്നു. ചില സംഭവങ്ങളുടെ ആഘാതങ്ങള്‍ വ്യക്തിജീവിതത്തിലുണ്ടാക്കുന്ന ആഘാതത്തിന്‍റെ വ്യാപ്തിയുടെ പരോക്ഷമായ ആഖ്യാനം കൂടി ഈ കഥയില്‍ ഒളിഞ്ഞിരുപ്പുണ്ട്.

പൂര്‍ണ്ണമായും ഒരു കുടുംബ സിനിമയുടെ സാധ്യതകള്‍ കണ്ടെത്തുന്ന ‘ആര്‍ക്കറിയാം’ പതിവ് ധാരണയിലുള്ള ചലച്ചിത്രങ്ങളുടെ അവതരണ രീതിയെ തിരുത്തുന്നു. കൊവിഡിന്‍റെ സാഹചര്യം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് കഥയുടെ പ്രമേയ സൃഷ്ടി നടക്കുന്നത്. അതും ചലച്ചിത്രത്തിന്റെ പ്രസക്തി വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Read more: Aarkkariyam review: Parvathy impresses in an impactful film where less is more

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kala aarkkariyam in amazon prime video movie review