Latest News

ഈ നടിയെ മനസ്സിലായോ?

സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ‘കാക്കമ്മ’ എന്ന പാട്ടിന് രസകരമായ മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് നടി

Vincy Aloshious, Vincy Aloshious funny video

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന, പിന്നീട് ‘വികൃതി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വിൻസി അലോഷ്യസ്. ഇപ്പോഴിതാ, വിൻസി പങ്കുവച്ച രസകരമായൊരു വീഡിയോ​ ആണ് വൈറലാവുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ‘കാക്കമ്മ’ എന്ന പാട്ടിന് രസകരമായ മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് വിൻസി.

മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി ശ്രദ്ധ നേടുന്നത്. ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം? വിൻസി അലോഷ്യസ് എന്ന പൊന്നാനിക്കാരിയെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയ സ്കിറ്റുകളിൽ ഒന്നായിരുന്നു അത്. ആ റിയാലിറ്റി ഷോ തന്നെയാണ് വിൻസിയെ കുട്ടിക്കാലം മുതൽ മനസ്സിലുള്ള സിനിമയെന്ന വലിയ സ്വപ്നത്തിലേക്ക് കൈപ്പിടിച്ചു നടത്തിച്ചത്.

‘വികൃതി’യിൽ സൗബിൻ സാഹിറിന്റെ നായികയായാണ് വിൻസി അഭിനയിച്ചത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും വിൻസിയ്ക്ക് മികച്ച പ്രതികരണങ്ങൾ നേടികൊടുക്കുകയും ചെയ്ത ഒന്നാണ്.

എഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ അവസാന വർഷ വിദ്യാർത്ഥിനിയായ വിൻസി അലോഷ്യസ് മലപ്പുറം പൊന്നാനി സ്വദേശിനിയാണ്.

Read more: പാർവ്വതിയോട് ഇഷ്ടം; ഐശ്വര്യയോട് അസൂയ; ‘വികൃതി’ നായിക വിന്‍സി പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kakkamma viral video malayalam actress performance

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express