scorecardresearch
Latest News

സൂര്യയ്ക്കും കാജോളിനും ഓസ്കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം

ലോസ് ഏഞ്ചൽസിൽ 2023 മാർച്ച് 12-നാണ് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുക

സൂര്യയ്ക്കും കാജോളിനും ഓസ്കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം

അഭിനേതാക്കളായ കജോൾ, സൂര്യ, സംവിധായികയും എഴുത്തുകാരിയുമായ റീമ കഗ്തി, ഡോക്യുമെന്ററി സംവിധായകരായ സുഷ്മിത് ഘോഷ്-റിന്റു തോമസ് എന്നിവക്ക് ഈ വർഷത്തെ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആൻഡ് സയൻസസിന്റെ ഭാഗമാകാൻ ക്ഷണം. ഓസ്‌കാർ ജേതാക്കളായ അരിയാന ഡിബോസ്, ട്രോയ് കൊട്സർ, ബില്ലി എലിഷ് എന്നിവരും അക്കാദമിയിലേക്ക് ക്ഷണിക്കപ്പെട്ട 397 വ്യക്തികളിൽ ഉൾപ്പെടുന്നു. ക്ഷണിതാക്കൾ ക്ഷണം സ്വീകരിക്കുകയാണെങ്കിൽ അവർക്ക് 95-ാമത് അക്കാദമി അവാർഡിൽ വോട്ടിംഗിനുള്ള പ്രത്യേകാവകാശം ലഭിക്കും.

ഈ വർഷം ക്ഷണിക്കപ്പെട്ട അഭിനേതാക്കളിൽ അന്യ ടെയ്‌ലർ-ജോയ്, ജെസ്സി ബക്ക്‌ലി, ഗാബി ഹോഫ്‌മാൻ, ബെൽഫാസ്റ്റിലെ സഹതാരങ്ങളായ ജാമി ഡോർനൻ, കെയ്‌ട്രിയോണ ബാൽഫ്, കൂടാതെ ദ പവർ ഓഫ് ദ ഡോഗിലെ ജെസ്സി പ്ലെമൺസ്, കോഡി സ്മിറ്റ്-മക്‌ഫീ എന്നിവരും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്ന് കജോൾ (മൈ നെയിം ഈസ് ഖാൻ), ഇറാന്റെ അമീർ ജാദിദി (എ ഹീറോ), നോർവേയുടെ റെനേറ്റ് റെയിൻസ്‌വെ (ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ്), ഫ്രാൻസിന്റെ വിൻസെന്റ് ലണ്ടൻ (ടൈറ്റെയ്ൻ), നൈജീരിയയുടെ ഫങ്കെ അകിൻഡെലെ (ജെനിഫ), ജപ്പാന്റെ ഹിഡെതോഷി നിഷിജിമയും (ഡ്രൈവ് മൈ കാർ) എന്നിവരാണ് ഓസ്കാറിലെ അന്താരാഷ്ട്ര സാന്നിധ്യമാവുന്ന വ്യക്തിത്വങ്ങൾ.

ക്ഷണിതാക്കൾ എല്ലാവരും ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഈ വർഷത്തെ ലിസ്റ്റിൽ, 34 ശതമാനം സ്ത്രീകളും 19 ശതമാനം പ്രാതിനിധ്യമില്ലാത്ത കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരും 23 ശതമാനം യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ളവരുമാവും അംഗങ്ങളായി എത്തുകയെന്ന് അക്കാദമി ചൊവ്വാഴ്ച അറിയിച്ചു.

95-ാമത് അക്കാദമി അവാർഡുകൾ 2023 മാർച്ച് 12-ന് ലോസ് ഏഞ്ചൽസിൽ നടക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kajol suriya reema kagti academy award membership oscars 2022

Best of Express