/indian-express-malayalam/media/media_files/uploads/2018/06/kajol.jpg)
ബോളിവുഡ് നടി കജോൾ മാളിൽ വീണു. മുംബൈയിലെ ഫൊണിക്‌സ് മാളിൽ ഹെൽത്ത് ആന്റ് ഗ്ലോ സ്റ്റോറിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കജോൾ. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോകവേ നടി ബാലൻസ് കിട്ടാതെ നിലത്ത് വഴുകയായിരുന്നു. വീഴ്‌ചയിൽ പരുക്കുകളൊന്നും കൂടാതെ നടി രക്ഷപ്പെട്ടു.
കജോൾ വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. കജോളിനൊപ്പം സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു. വീഴാതിരിക്കാൻ അടുത്തുണ്ടായിരുന്ന ജീവനക്കാരനെ പിടിക്കാൻ കജോൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. താഴെ വീണെങ്കിലും കജോൾ പെട്ടെന്ന് തന്നെ എഴുന്നേൽക്കുകയും ചെയ്‌തു.
ഏതാനും വർഷങ്ങൾക്കു 'മുൻപ് ദില്‍വാലേ' എന്ന സിനിമയുടെ പ്രൊമോഷൻ സമയത്തും കജോൾ നിലത്ത് വീഴേണ്ടതായിരുന്നു. വേദിയിൽ നിന്നിരുന്ന കജോൾ പെട്ടെന്ന് ബാലൻസ് തെറ്റി പുറകോട്ട് വീഴാൻ തുടങ്ങി. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റൊരു താരം കജോളിനെ വീഴാതെ പിടിച്ചു.
തമിഴ് ചിത്രം 'വിഐപി 2' വിലാണ് കജോളിനെ അവസാനമായി കണ്ടത്. പ്രദീപ് സർക്കാറിന്റെ 'ഇല' എന്ന സിനിമയിലാണ് കജോൾ അടുത്തതായി അഭിനയിക്കുന്നത്. ഈ വർഷം മേയിൽ സിംഗപ്പൂരില മാഡം തുസാദ്‌സിൽ കജോളിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. മകൾ നൈസയുമൊത്ത് പ്രതിമയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം കജോളിന്റെ ഭർത്താവ് അജയ് ദേവഗൺ ഷെയർ ചെയ്തത് ഇങ്ങനെ.
Meet the silent Kajol pic.twitter.com/6LH0DWPJWD
— Ajay Devgn (@ajaydevgn) May 24, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us