ബോളിവുഡിലെ എവർഗ്രീൻ നായികയാണ് കാജോൾ ദേവ്ഗൺ. തൊണ്ണൂറുകളിൽ ഹിന്ദി സിനിമാലോകത്തു നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമായിരുന്നു കാജോൾ. 1992ൽ പുറത്തിറങ്ങിയ ബേഖുടി എന്ന ചിത്രത്തിലൂടെയാണ് കാജോൾ സിനിമാലോകത്തെത്തുന്നത്. പിന്നീട് ബാസിഗർ,ദിൽവാലേ ദുൽഹനിയാ ലേ ജായേങ്കേ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിച്ചു. കാജോൾ ഏറ്റവും അധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചത് ഷാരൂഖ് ഖാനുമായിട്ടാണ്. ഈ താര ജോഡിയെ ഇന്നും ഏറെ ആരാധയോടെയാണ് ആസ്വാദകർ കാണുന്നത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് കാജോൾ. ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. ആരാധകർക്കായി കാജോൾ ഷെയർ ചെയ്‌ത വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.മേക്കപ്പ് ചെയ്യുന്നതിനൊപ്പം വസ്ത്രം തുന്നുകയാണ് കാജോൾ. മൾട്ടി ടാസ്ക്കിങ്ങെന്നാണ് കാജോൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.താരത്തിന്റെ രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
രേവതി സംവിധാനം ചെയ്ത ചിത്രം ‘സലാം വെങ്കി ആണ് കാജോളിന്റേതായി അവസാനം പുറത്തിറങ്ങിയത്. 2022 ഡിസംബർ 9നാണ് ചിത്രം തിയേറ്ററിലെത്തിയത്. ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘ സലാം വെങ്കി ’ എന്ന ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നുമാണ് ചിത്രം രൂപപ്പെടുന്നത്.