scorecardresearch

കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം; ചില തീരുമാനങ്ങൾ ബുദ്ധിമുട്ടേറിയതെന്ന് കാജോൾ

അജയ് ദേവ്ഗണുമായുള്ള വിവാഹത്തെ ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിച്ച് കാജോൾ

അജയ് ദേവ്ഗണുമായുള്ള വിവാഹത്തെ ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിച്ച് കാജോൾ

author-image
Entertainment Desk
New Update
Kajol| Ajay Devgn| Bollywood

ബോളിവുഡിലെ പ്രമുഖ താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും, Kajol/Instagram

വെബ് സീരീസായ 'ട്രെയലി' ലായിരിക്കും ബോളിവുഡ് താരം കാജോൾ ഇനി എത്തുക. ദി ഗുഡ് വൈഫ് എന്ന അമേരിക്കൻ സീരീസിന്റെ ഇന്ത്യൻ പതിപ്പിൽ ജീവിതത്തിൽ വളരെ ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കേണ്ടി വരുന്ന വക്കീലിന്റെ കഥാപാത്രത്തിലായിരിക്കും കാജോൾ എത്തുക. തന്റെ വ്യക്തി ജീവിത്തിലെ ചില കാര്യങ്ങൾ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ കാജോൾ പറഞ്ഞിരുന്നു. കരിയറിലെ ഏറ്റവും മികച്ച കാലത്ത് നിൽക്കുമ്പോഴാണ് താൻ വിവാഹിതയായതെന്നും അതൊരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നുമാണ് താരം പറഞ്ഞത്.

Advertisment

"ജീവിതത്തിലെ കുറെയധികം നിമിഷങ്ങളിൽ എനിക്ക് ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഞാൻ വിവാഹിതയായത്, ഞാൻ സിനിമ മേഖലയിലെത്തിയത് പോലും, എന്റെ ജീവിതം മാറ്റിമറിച്ചത് ആ തീരുമാനമാണ് കാരണം ഈ മേഖലയിൽ തിരഞ്ഞെടുക്കണമോയെന്ന് എനിക്കറിയില്ലായിരുന്നു," കാജോൾ പറഞ്ഞു.
നടൻ അജയ് ദേവ്ഗൺ ആണ് കാജോളിന്റെ ഭർത്താവ്. കുറച്ചധികം വർഷങ്ങൾ പ്രണയിച്ചതിനു ശേഷമാണ് 1999ൽ ഇരുവരും വിവാഹതിരയാത്.

സിനിമ മേഖലയിലേക്ക് കടക്കുന്നതിനു മുൻപ് വളരെയധികം ശ്രദ്ധിക്കണമെന്ന് തന്റെ അച്ഛൻ പറഞ്ഞിരുന്നെന്നും കാജോൾ കൂട്ടിച്ചേർത്തു. "ഒരിക്കൽ ഇവിടെയത്തിയാൽ, ഒരു മടങ്ങിപോക്ക് ഉണ്ടാകില്ല. എനിക്ക് ഇവിടെ നിന്ന് ഇഷ്ടമുള്ളപ്പോൾ മടങ്ങി പോകാമെന്ന് ഒരിക്കൽ ഞാൻ ചിന്തിച്ചിരുന്നു. അത് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു," കാജോളിന്റെ വാക്കുകളിങ്ങനെ.

Advertisment

ട്രയലിന്റെ ട്രെയിലർ ലോഞ്ചിന്റെ സമയത്ത് യഥാർത്ഥ സീരീസ് താൻ കണ്ടിട്ടുണ്ടെന്നും ഒരുപാട് ഇഷ്ടമായെന്നും കാജോൾ പറഞ്ഞിരുന്നു. എന്നാൽ ഇത് എങ്ങനെയായിരിക്കും ഹിന്ദിയിൽ ചിത്രീകരിക്കുക എന്ന സംശയം തനിക്കുണ്ടായിരുന്നെന്നാണ് കാജോൾ പറയുന്നത്.

സീരീസിന്റെ പ്രമോഷൻ ഭാഗമായി കാജോൾ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ഇടയവേളയെടുക്കുകയാണെന്നും, ജീവിതത്തിലെ കഠിനമേറിയ ട്രയൽ അഭിമുഖീകരിക്കുകയാണെന്നുമാണ് കാജോൾ കുറിച്ചത്.

ഷീബ ഛദ്ദ, ജിഷു സെൻഗുപ്ത, കുബ്ര സെയ്ത്, ഗൗരവ് പാണ്ഡെ എന്നിവരാണ് ട്രയലിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുപ്രൻ എസ് വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സീരീസ് ജൂലൈ 14 മുതൽ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.

Bollywood Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: