ബോളിവുഡ് താര ദമ്പതികളായ കാജോൾ, അജയ് ദേവ്ഗൺ എന്നിവരുടെ മകൾ നൈസ സിനിമാ മേഖയിൽ ഇതിവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. പക്ഷെ ഒരു അഭിനേത്രിയ്ക്ക് ലഭിക്കുന്നതിലധികം പോപ്പുലാരിറ്റി ഇന്ന് നൈസയ്ക്കുണ്ട്. നൈസയുട ഫിറ്റ്നസ് റൂട്ടീൻ, പാർട്ടി ലുക്കുകൾ, സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
താരപുത്രിയെ പിന്തുണച്ച് അനവധി ആരാധകർ രംഗത്തെത്താറുണ്ടെങ്കിലും അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തു എതിർത്തുമുള്ള കമന്റുകൾ ഉയർന്നു കേൾക്കാറുണ്ട്. നൈസയ്ക്ക് ലഭിക്കുന്ന സ്റ്റാർഡം എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന് വളരെ അഭിമാനത്തോടെയാണ് കാജോൾ മറുപടി പറഞ്ഞത്.
“മകളെ കുറിച്ചു പറയുമ്പോൾ എനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. അടിച്ചുപൊളിച്ച് നടക്കുന്ന 19 വയസ്സുള്ള കുട്ടിയാണവൾ. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവൾക്കുണ്ട്, ആ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കുകയും ചെയ്യും” ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ കാജോൾ പറഞ്ഞു.
ഇത്രയും വലിയ സ്റ്റാറായതിൽ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് പോപ്പുലാറ്റിയും ട്രെൻഡുകളും തന്നെ ബാധിക്കാറില്ലെന്നതായിരുന്നു കാജോളിന്റെ മറുപടി. നമ്മളെ എങ്ങനെയാണോ മറ്റുള്ളവർ ട്രീറ്റ് ചെയ്യുന്നത് അതേ രീതിയിലായിരിക്കും തിരിച്ചും എന്നായിരുന്നു നൈസയ്ക്കു നേരെ ഉയരുന്ന വിമർനങ്ങളോടുള്ള കാജോളിന്റെ വാക്കുകൾ.
രേവതിയുടെ സംവിധാനത്തിൽ ഒരുങ്ങിയ “സലാം വെങ്കി”യിലാണ് കാജോൾ അവസാനമായി അഭിനയിച്ചത്. ഹോട്ട് സ്റ്റാർ സീരീസായ ദി ഗുഡ് വൈഫിലും കാജോൾ പ്രധാന വേഷത്തിലെത്തുന്നു.