/indian-express-malayalam/media/media_files/uploads/2018/08/kajaol-devgan.jpg)
ബോളിവുഡിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയ്ക്കും പ്രിയപ്പെട്ട താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. ഇരുപതു വര്‍ഷമായി താരങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടു കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞ ഉടന്‍ മധുവിധു ആഘോഷിക്കാന്‍ പോയ ഇവര്‍ക്കിടയില്‍ രസകരമായ ഒരു കഥയുണ്ട്.
കല്യാണത്തിനു മുമ്പായി തന്നെ കജോള്‍ അജയ്‌യോട് ആവശ്യപ്പെട്ടിരുന്നു മധുവിധുവിന് ലോകം മുഴുവന്‍ ചുറ്റിക്കാണണം എന്ന്. അങ്ങനെ വിവാഹം കഴിഞ്ഞ ഉടന്‍ ഇരുവരും വേള്‍ഡ് ടൂറിന് പോയി. ആ കഥയാണ് കജോള്‍ പറയുന്നത്.
'രണ്ടു മാസത്തെ മധുവിധു യാത്രയ്ക്കായാണ് ഞങ്ങള്‍ പോയത്. വിവാഹത്തിനു മുമ്പ് തന്നെ ഈ ആവശ്യം ഞാന്‍ പറഞ്ഞിരുന്നു. നമ്മുടെ മധുവിധുവിന് എനിക്കീ ലോകം മുഴുവന്‍ യാത്ര ചെയ്യണം എന്ന്. ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്‌ട്രേലിയയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേയ്ക്കും അവിടെ നിന്നും ലാസ് വേഗാസിലേക്കും പോയി..'
എന്നാല്‍ യാത്ര പകുതിയില്‍ അവസാനിപ്പിച്ച് ഇരുവര്‍ക്കും നാട്ടിലേക്ക് തിരിച്ചു പോരേണ്ട സാഹചര്യം ഉണ്ടായി.
'ഞങ്ങള്‍ അപ്പോള്‍ ഗ്രീസിലായിരുന്നു. 40 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. അപ്പോഴേക്കും അജയ് കുറച്ച് ക്ഷീണിതനുമായിരുന്നു. ഒരുദിവസം രാവിലെ എണീറ്റ് അദ്ദേഹം പറഞ്ഞു നല്ല പനിയും തലവേദനയുമുണ്ടെന്ന്. ഞാന്‍ മരുന്നു നല്‍കാമെന്നും പറഞ്ഞിട്ടും അദ്ദേഹം സുഖമില്ലെന്നു പറഞ്ഞുകൊണ്ടേയിരുന്നു.'
'ഒടുവില്‍, പിന്നെന്തു ചെയ്യണം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു 'നമുക്ക് വീട്ടില്‍ പോകാം' എന്ന്. 'വീട്ടിലേക്കോ? അതും ഒരു തലവേദനയ്ക്ക്? അപ്പോള്‍ അദ്ദേഹം പറഞ്ഞു 'ഞാന്‍ വളരെയധികം ക്ഷീണിതനാണ്' എന്ന്,' കജോള്‍ പറയുന്നു.
1994ലാണ് കജോളും അജയ് ദേവ്ഗണും പ്രണയത്തിലാകുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം 1999ല്‍ ഇരുവരും വിവാഹിതരായി. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം സംബന്ധിച്ച സ്വകാര്യ ചടങ്ങായിരുന്നു വിവാഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.