Latest News

കണ്ണുനനയാതെ കണ്ടിരിക്കാനാവില്ല ഈ ഹ്രസ്വചിത്രം

13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിൽ കാജോൾ, നീന കുൽക്കർണി, നേഹ ധൂപിയ, ശ്രുതി ഹാസൻ എന്നിവരാണ് താരങ്ങൾ

devi short film, devi, devi movie review, devi review, devi short film review, watch devi, kajol, neha dhupia, shruti haasan, devi large short films, watch devi online, rape cases in india, india pending rape cases, rapes in india, ദേവി ഹ്രസ്വചിത്രം, കാജോൾ, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

അനുദിനമെന്ന വണ്ണം വർധിച്ചുവരികയാണ് ഇന്ത്യയിലെ ബലാത്സംഗകേസുകൾ. പ്രിയങ്ക ബാനർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദേവി’ എന്ന ഹ്രസ്വചിത്രം പറയുന്നതും ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ മാനസികാവസ്ഥയും നിസ്സഹായതയുമാണ്. കാജോൾ, നീന കുൽക്കർണി, നേഹ ധൂപിയ, ശ്രുതി ഹാസൻ എന്നിവരെല്ലാം അണിനിരക്കുന്ന ഈ ഹ്രസ്വചിത്രം ഇന്ത്യൻ സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ ആണ് അനാവരണം ചെയ്യുന്നത്.

രാജ്യത്ത് സ്ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ കണക്കിലെടുക്കുമ്പോൾ ഏറെ പ്രധാനപ്പെട്ടൊരു വിഷയം തന്നെയാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയിലെ വിവിധ കോടതികളിലായി 1,00,000 ത്തിലേറെ ബലാത്സംഗ കേസുകളിൽ ഇനിയും തീർപ്പ് ആയിട്ടില്ലെന്നും ചിത്രം ചൂണ്ടികാണിക്കുന്നു. ദേവിയെ ആരാധിക്കുന്ന രാജ്യത്താണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ദിനംപ്രതിയെന്നവണ്ണം വർദ്ധിച്ചു വരുന്നതെന്ന വിരോധാഭാസത്തെയും ഈ ഹ്രസ്വചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Read more: തളരാത്ത പ്രണയവുമായി പ്രണവിനൊപ്പം ഷഹാന; ഹൃദയം തൊടും ഈ കല്യാണവിശേഷം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kajol devi short film

Next Story
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും; ജയറാമിന്റെ പശുസ്നേഹം ക്യാമറയിൽ പകർത്തി കാളിദാസ്Jayaram, ജയറാം, Jayaram cattle farm, Jayaram cattle farm perumbavoor, Indian express malayalam, IE malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com