scorecardresearch
Latest News

നൈസയ്‌ക്കെതിരെ വിമർശനം; മകൾക്കൊപ്പം ക്ഷേത്ര ദർശനം നടത്തി കാജോൾ,വീഡിയോ

നൈസയുടെ വസ്ത്രധാരണത്തെ വിമശിച്ചു കൊണ്ട് അനവധി പേർ രംഗത്തെത്തിയിരുന്നു

നൈസയ്‌ക്കെതിരെ വിമർശനം; മകൾക്കൊപ്പം ക്ഷേത്ര ദർശനം നടത്തി കാജോൾ,വീഡിയോ

ബോളിവുഡ് താരം കാജോർ മകൾ നൈസയ്ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ചിരുന്നു. അമ്മയും മകളും ചടങ്ങുകൾ പൂർത്തിയാക്കുന്ന സമയത്ത് ആരാധകർ ഇരുവരെയും വളഞ്ഞു. കാജോൾ ഫ്ളോറർ വർക്കുകളുള്ള കുർത്തിയും മകൾ നൈസ വെളുത്ത സൽവാറുമാണ് അണിഞ്ഞത്.

നൈസയുടെ വസ്ത്രധാരണത്തെ വിമശിച്ചു കൊണ്ട് അനവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ അതേസമയം പിന്തുണച്ചുള്ള പ്രതികരണങ്ങളും ഉണ്ട്. “നൈസയെ എന്തിനാണ് ഇങ്ങനെ ട്രോൾ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. പാർട്ടിയ്ക്കും പബിലുമെല്ലാം പോകുമ്പോൾ ആളുകൾ വെസ്റ്റേൺ വസ്ത്രമാണ് ധരിക്കാറുള്ളത്. അതിനർത്ഥം അവർക്ക് ക്ഷേത്രങ്ങളിൽ പോകാൻ പാടില്ലെന്നല്ല” ഒരു ആരാധകൻ കുറിച്ചു.

സോഷ്യൽ മീഡിയ യുഗത്തിൽ ഒരു സ്റ്റാർ കിഡായി വളരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കാജോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “നൈസ സിംഗപൂരാണ് പഠിച്ചത്. ചില ആളുകൾ ബസ്സിൽ വച്ചൊക്കെ അവളോട് ഓട്ടോഗ്രാഫ് ചോദിച്ചിട്ടുണ്ട്. അവളെ ഇപ്പോൾ ലോകത്തുള്ള ഒരുപാട് പേർക്കറിയാം, പക്ഷെ എന്നെ സിനിമയിൽ വന്ന ശേഷമാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. എവിടെയും സ്വാതന്ത്ര്യത്തോടെ പോകാൻ എനിക്ക് കഴിയുമായിരുന്നു” കാജോൾ പറഞ്ഞു.

“സോഷ്യൽ മീഡിയയിൽ നിറയുന്ന ട്രോളുകളെക്കുറിച്ചും മക്കളുടെ ചിത്രങ്ങൾ അനാവശ്യമായി പകർത്തുമ്പോൾ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും ഇക്ണോമിക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ കാജോൾ പറഞ്ഞിരുന്നു. അമ്മ എന്ന നിലയിൽ അവർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എന്നെയും ബാധിക്കാറുണ്ട്. 100 പേർ നല്ലതു പറയുമ്പോൾ 2 പേർ മോശം പറയുമായിരിക്കും പക്ഷെ നമ്മൾ കേൾക്കുന്നത് ആ മോശം കാര്യങ്ങൾ മാത്രമായിരിക്കും” കാജോൾ പറഞ്ഞു. താരദമ്പതികളായ കാജോളിനു അജയ് ദേവ്ഗണിനും നൈസയെ കൂടാതെ യുവ് ദേവ്ഗൺ എന്ന മകനുമുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kajol daughter nysa devgan mocked for wearing traditional dress

Best of Express