/indian-express-malayalam/media/media_files/2026/01/09/kajol-nysa-2026-01-09-12-33-13.jpg)
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയതാരമായ കാജോളും മകൾ നൈസ ദേവ്ഗണും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. നൈസ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാജോളിനൊപ്പം നിൽക്കുന്ന ചിത്രമാണ് നൈസ ഷെയർ ചെയ്തത്. ചിത്രത്തിൽ ഇരുവരും അതീവ സുന്ദരികളായാണ് കാണപ്പെടുന്നത്.
Also Read: നാഷണൽ ക്രഷ് മാത്രമല്ല; കുടകിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്നതും രശ്മിക തന്നെ
ചിത്രം വൈറലായതോടെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. "ഇത് അമ്മയും മകളുമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല, സഹോദരിമാരെ പോലുണ്ട്" എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അമ്മയുടെ അതേ സൗന്ദര്യവും ചടുലതയും നൈസയ്ക്കും ലഭിച്ചിട്ടുണ്ടെന്ന് ആരാധകർ കുറിക്കുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള നൈസയുടെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Also Read: ദളപതിയേയും പ്രഭാസിനെയും പിന്നിലാക്കി സാറ അർജുൻ; ഐഎംഡിബി പട്ടികയിൽ ഒന്നാമത്
ബോളിവുഡ് താരദമ്പതികളായ കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത കുട്ടിയാണ് നൈസ ദേവ്ഗൺ. സ്വിറ്റ്‌സർലൻഡിൽ ഉന്നത വിദ്യാഭ്യാസം തുടരുകയാണ് നൈസ. യുഗ് എന്നൊരു സഹോദരൻ കൂടെ നൈസയ്ക്കുണ്ട്.
Also Read: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും 'സർവ്വംമായ'
ബോളിവുഡിലെ സ്റ്റാർ കിഡുകളിൽ മുൻപന്തിയിലുള്ള നൈസ സിനിമയിലേക്ക് എന്നെത്തുമെന്നാണ് ആരാധകരുടെ ആകാംക്ഷ. എന്നാൽ മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് നടൻ അജയ് ദേവ്ഗൺ മുൻപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "അവൾക്ക് അഭിനയത്തോട് പാഷനുണ്ടോ എന്നെനിക്കറിയില്ല. ഇതുവരെ വലിയ താൽപ്പര്യമൊന്നും കാണിച്ചിട്ടില്ല. കുട്ടികളല്ലേ, അവരുടെ ഇഷ്ടാനുഷ്ടങ്ങൾ മാറുമല്ലോ. അവളിപ്പോൾ വിദേശത്ത് പഠിക്കുകയാണ്," എന്നാണ് അജയ് ദേവ്ഗൺ മറുപടി പറഞ്ഞത്.
പഠനത്തിന് ശേഷം നൈസ ക്യാമറയ്ക്ക് മുന്നിലെത്തുമോ അതോ മറ്റ് മേഖലകൾ തിരഞ്ഞെടുക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us