ബോളിവുഡിന്റെ താരദമ്പതികളായ കാജോളും അജയ് ദേവ്ഗണും തങ്ങളുടെ 23-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ന്. വിവാഹവാർഷികദിനത്തിൽ കാജോൾ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“ഓട്ടം, നടത്തം, മുടന്തൽ, ചവിട്ടൽ, നിലവിളി എന്നിവ പിന്നിട്ട് ഞങ്ങൾ 23 വർഷത്തിന് ശേഷം ഇവിടെയുണ്ട്. നാം ഒരു മെഡൽ അർഹിക്കുന്നുണ്ടോ? അതോ വിസ്മയ കാഴ്ച അർഹിക്കുന്നോ?,” എന്നാണ് കാജോൾ കുറിക്കുന്നത്.
“സത്യത്തിൽ, അവളിപ്പോഴും എന്റെ കൂടെയുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു,” എന്നാണ് പഴയൊരു വീഡിയോ പങ്കുവച്ചുകൊണ്ട് അജയ് ദേവ്ഗൺ.
1999ലാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരാവുന്നത്. നൈസ, യുഗ് എന്നിവരാണ് മക്കൾ.
ദൃശ്യം 2ന്റെ ഹിന്ദി റീമേക്കിലാണ് അജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജയ് ലീലാ ബൻസാലിയുടെ ഗംഗുഭായി കത്തിയാവാഡി, എസ് എസ് രാജമൗലിയുടെ ആർആർആർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു അജയ് ചിത്രങ്ങൾ.