ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് കാജൽ അഗർവാൾ. ഗർഭകാല ജീവിതം ആസ്വദിക്കുകയാണ് താരം. ഭർത്താവ് ഗൗതം കിച്‌ലുവിനൊപ്പം ദുബായിൽ വെക്കേഷനിലാണ് നടി. തന്റെ ഹോളിഡേയിൽനിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നുണ്ട്.
ഗർഭിണികൾക്കുനേരെയുള്ള ബോഡി ഷെയ്മിങ്ങിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കാജൽ അഗർവാൾ. ”എന്റെ ജീവിതത്തിൽ, എന്റെ ശരീരത്തിലെ, എന്റെ വീട്ടിലെ, ഏറ്റവും പ്രധാനമായി എന്റെ ജോലിസ്ഥലത്തെ പുതിയ മാറ്റങ്ങൾ ഞാൻ കൈകാര്യം ചെയ്യുന്നു. കൂടാതെ, ചില കമന്റുകൾ/ ബോഡി ഷെയ്മിങ് സന്ദേശങ്ങൾ/ മീമുകൾ) നമുക്ക് ദയ കാണിക്കാൻ പഠിക്കാം, അത് വളരെ ബുദ്ധിമുട്ടാണെങ്കിൽ, ജീവിക്കൂ, ജീവിക്കാൻ അനുവദിക്കുകയും ചെയ്യാം,” കാജൽ പറയുന്നു.
ഗർഭകാലത്തും അതിനുശേഷം സ്ത്രീ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കാജൽ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ”ചിലപ്പോൾ ശരീരത്തിൽ സ്ട്രച്ച് മാർക്കുകൾ വന്നേക്കാം, ചിലപ്പോൾ മുഖക്കുരു വന്നേക്കാം. നമ്മൾ കൂടുതൽ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം. നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെക്കുറിച്ച് അനാരോഗ്യകരമോ നിഷേധാത്മകമോ ആയ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.”
പ്രസവം ഒരു സ്ത്രീയുടെ ശരീരത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും അവർ ഒരിക്കലും ഗർഭധാരണത്തിന് മുമ്പുള്ളതുപോലെ ആയിരിക്കില്ലെന്നും കാജൽ പറയുന്നു. ”പ്രസവശേഷം, പഴയതുപോലെ ആകാൻ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കിൽ ഗർഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല. അതൊക്കെ സാധാരണമാണ്. നമ്മുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ പോരാടുമ്പോൾ (പ്രത്യേകിച്ച് ജീവിതത്തിലെ പുതിയൊരാളുടെ വരവോടെ) അതൊന്നും അസാധാരണമായി തോന്നേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അത്ഭുതകരവും വിലയേറിയതുമായ ഘട്ടത്തിൽ അസ്വസ്ഥതയോ സമ്മർദ്ദമോ ഉണ്ടാകേണ്ടതില്ല,” കാജൽ പറഞ്ഞു.
2020 ഒക്ടോബർ 30 ന് മുംബൈയിൽവച്ചാണ് കാജലും ഗൗതമും വിവാഹിതരായത്.
Read More: വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവനൊപ്പമുളള മനോഹര ചിത്രവുമായി കാജൽ അഗർവാൾ