scorecardresearch

Latest News

ബേബി ഷവർ ചിത്രങ്ങളുമായി കാജൽ അഗർവാൾ

2022 ജനുവരി ഒന്നിന്നാണ് കാജൽ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ഗൗതം കിച്‌ലു അറിയിച്ചത്

kajal aggarwal, actress, ie malayalam

കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്‌ലും ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ബേബി ഷവറിൽനിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാജൽ. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

2020 ഒക്‌ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 30നാണ് ഇരുവരും വിവാഹിതരായത്.

kajal aggarwal, actress, ie malayalam
kajal aggarwal, actress, ie malayalam
kajal aggarwal, actress, ie malayalam
kajal aggarwal, actress, ie malayalam

2022 ജനുവരി ഒന്നിന്നാണ് കാജൽ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ഗൗതം കിച്‌ലു അറിയിച്ചത്. “2022ലേക്ക് നോക്കുന്നു” എന്ന അടിക്കുറിപ്പിനൊപ്പം ഒരു ഗർഭിണിയായ സ്ത്രീയുടെ ഇമോട്ടിക്കോണും ചിത്രത്തിനൊപ്പം നൽകി പരോക്ഷമായ രീതിയിൽ കിച്‌ലു സന്തോഷവാർത്ത വെളിപ്പെടുത്തുകയായിരുന്നു.

മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് താരം.

‘ആചാര്യ’, ‘ഹേ സിനാമിക’, ‘ഉമ’, ‘ഇന്ത്യൻ 2’ തുടങ്ങിയ സിനിമകളാണ് കാജലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ‘ആചാര്യ’യിൽ ചിരഞ്ജീവിയും ‘ഇന്ത്യൻ 2’ വിൽ കമൽഹാസനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ‘ഹേ സിനാമിക’യിൽ ദുൽഖറാണ് നായകൻ.

Read More: ഗർഭകാലത്തെ മാറ്റങ്ങൾ സ്വാഭാവികം, അസ്വസ്ഥരാകേണ്ടതില്ല; ബോഡി ഷെയ്മിങ്ങിനെതിരെ കാജൽ അഗർവാൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kajal aggarwal shares photos from her baby shower