“ചൊവ്വാഴ്ച രാവിലെയാണ് നടി കാജല്‍ അഗര്‍വാൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ തന്റെ പ്രസവത്തെക്കുറിച്ചും പ്രസവത്തിന് മുൻപുള്ള ദിവസത്തെക്കുറിച്ചുമെല്ലാം ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കാജൽ.
”എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് ആവേശത്തോടെയും ആഹ്ലാദത്തോടെയും സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ കുഞ്ഞിന്റെ ജനനം ആഹ്ലാദകരവും, അതിശക്തവും, ദൈർഘ്യമേറിയതുമായിരുന്നു,” കാജൽ അഗർവാൾ കുറിച്ചു.
“നീൽ ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ, ഗർഭശ്രവത്താൽ പൊതിഞ്ഞ അവസ്ഥയിൽ എന്റെ നെഞ്ചിൽ ചേർന്നപ്പോൾ അനിർവചനീയമായ അനുഭൂതിയാണുണ്ടായത്! ആ ഒരു നിമിഷം എന്നെ സ്നേഹത്തിന്റെ ആഴമേറിയ സാധ്യതകൾ മനസ്സിലാക്കിപ്പിച്ചു. എനിക്ക് വളരെയധികം നന്ദി തോന്നുകയും എന്റെ ശരീരത്തിന് പുറത്തുള്ള എന്റെ ഹൃദയത്തിന്റെ ഉത്തരവാദിത്തം തിരിച്ചറിയുകയും ചെയ്തു,”
“തീർച്ചയായും ഇത് എളുപ്പമായിരുന്നില്ല. പ്രസവത്തിന് മുന്നോടിയായുള്ള മൂന്ന് ഉറക്കമില്ലാത്ത രാത്രികൾ, അതിരാവിലെ ചോരയൊഴുകുന്നു, തണുത്തുറഞ്ഞ പാഡുകൾ, ഞെരുക്കമുള്ള വയറുകളും വലിച്ചുനീട്ടുന്ന ചർമ്മവും, ബ്രെസ്റ്റ് പമ്പുകൾ, അനിശ്ചിതത്വം എല്ലാം അനുഭവിച്ചു. മുറുകെ പിടിക്കാനും ചുളിവുകൾ വീഴാനും പഠിച്ചു. നിരന്തരമായ ഉത്കണ്ഠ അനുഭവിച്ചു,” കുറിപ്പിൽ പറയുന്നു.
“എന്നാൽ മനോഹരമായ നിമിഷങ്ങൾ കൂടെയായിരുന്നു അപ്പോൾ. നേരം പുലരുമ്പോഴുള്ള മധുരമുള്ള ആലിംഗനങ്ങൾ, ആത്മവിശ്വാസത്തോടെ, തിരിച്ചറിവോടെ പരസ്പരം കണ്ണുകളിലേക്കു നോക്കുന്ന, ഓമനത്തം നിറഞ്ഞ ചെറിയ ചുംബനങ്ങൾ, ഞങ്ങൾ രണ്ടുപേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങൾ. പ്രസവാനന്തരം മനോഹരമായിരിക്കുമെന്ന് ഉറപ്പാണ്!” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Read More: കുഞ്ഞിന് പേരിട്ട് കാജൽ അഗർവാളും ഗൗതമും