കോമഡി, ആക്ഷന്‍ കഥാപാത്രങ്ങളാണ് നടി കാജല്‍ അഗര്‍വാളിന്റെ ആഗ്രഹങ്ങളുടെ പട്ടികയില്‍ ആദ്യത്തേത്. ഇതുവരെ ഒരു കോമഡി കഥാപാത്രമോ ആക്ഷന്‍ കഥാപാത്രമോ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന വിഷമം താരത്തിനുണ്ട്.

‘ഇത്തരം കഥാത്രങ്ങള്‍ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ട്. ആക്ഷനോ കോമഡിയോ ഞാന്‍ നേരത്തേ ചെയ്തിട്ടില്ല,’ എന്നാല്‍ ഇമോഷണല്‍ ഡ്രാമകളും പ്രണയകഥകളും കാണാനാണ് കൂടുതല്‍ ഇഷ്ടമെന്നും കാജല്‍ വ്യക്തമാക്കി. തന്റെ അനുഭവങ്ങളെ കൂടുതല്‍ വിപുലീകരിക്കുകയാണെന്നും കാജല്‍ പറഞ്ഞു.

തനിക്കു ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും നല്ലതാണ് താന്‍ തിരഞ്ഞെടുത്തതെന്നും എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ ഇഷ്ടമാണെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു.

‘പ്രകടനത്തില്‍ ഭാഷ ഒരു പ്രശ്‌നമായി ഒരിക്കലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അത് കഥയേയും തിരക്കഥയേയും ആശ്രയിച്ചിരിക്കും. അന്താരാഷ്ട്ര സിനിമകളിലോ, പ്രാദേശിക സിനിമകളിലോ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വളരെ സന്തോഷത്തോടെ ചെയ്യും.’

നടന്‍ കമലഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും കാജലിന് പറയാനുണ്ടായിരുന്നു.
‘സ്വന്തം പാര്‍ട്ടിയുണ്ടാക്കുന്നതിനു പിന്നിലെ അദ്ദേഹത്തിന്റെ ഉദ്ദേശത്തെ നമുക്കെല്ലാം തീര്‍ത്തും വിശ്വസിക്കാം. അദ്ദേഹം നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും എന്ന് ഉറപ്പാണ്,’ കാജല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook