നടി കാജല്‍ അഗര്‍വാൾ – ഗൗതം കിച്‍ലു ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നെന്ന് സഹോദരി നിഷ അഗർവാൾ. ചൊവ്വാഴ്ച രാവിലെ കാജൽ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയെന്ന് നിഷ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ സുഖമായിരിക്കുന്നെന്നും അവർ പറഞ്ഞു.
ഇത് ഏറ്റവും നല്ല വാർത്തയാണെന്നാണ് നിഷ പറഞ്ഞത്. കാജൽ ആരാധകരുമായി ചില വിശേഷങ്ങൾ പങ്കുവെക്കാൻ പോകുകയാണെന്ന് നിഷ ഇൻസ്റ്റഗ്രാമിൽപോസ്റ്റ് ചെയ്തിരുന്നു. “ഇത് വളരെ സന്തോഷകരമായ ദിവസമാണ്.. ഒരു പ്രത്യേക വാർത്ത നിങ്ങളുമായി പങ്കിടാൻ കാത്തിരിക്കുകയാണ്,” നിഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
2020 ഒക്‌ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 30നാണ് ഇരുവരും വിവാഹിതരായത്.
ചിരഞ്ജീവിയുടെ ആചാര്യ സിനിമയാണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. രാം ചരൺ, പൂജ ഹെഗ്ഡെ എന്നിവരും ഈ സിനിമയിലുണ്ട്. ഏപ്രിൽ 29 നാണ് ചിത്രം റിലീസ് ചെയ്യുക.
Also Read: ആഘോഷങ്ങൾക്ക് വിട, വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക്; എയർപോർട്ടിലെത്തിയ ആലിയ, ചിത്രങ്ങൾ