ചൊവ്വാഴ്ച രാവിലെയാണ് നടി കാജല്‍ അഗര്‍വാൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കാജലിന്റെ സഹോദരി നിഷ അഗർവാളാണ് ഇക്കാര്യം ആദ്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ സുഖമായിരിക്കുന്നെന്നും നിഷ കുറിച്ചു.
ഇപ്പോൾ കുഞ്ഞിന്റെ പേര് പരിചയപ്പെടുത്തുകയാണ് ഭർത്താവ് ഗൗതം. നീൽ കിച്ച്‍ലു എന്നാണ് മകന് കാജലും ഗൗതമും പേരിട്ടിരിക്കുന്നത്. “ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങൾ നന്ദിയുള്ളവരാണ്. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാവർക്കും നന്ദി” ഗൗതം കിച്ച്‍ലു കുറിച്ചു.
2020 ഒക്‌ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 30നാണ് ഇരുവരും വിവാഹിതരായത്.
ചിരഞ്ജീവിയുടെ ആചാര്യ സിനിമയാണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. രാം ചരൺ, പൂജ ഹെഗ്ഡെ എന്നിവരും ഈ സിനിമയിലുണ്ട്. ഏപ്രിൽ 29 നാണ് ചിത്രം റിലീസ് ചെയ്യുക.
Also Read: ആഘോഷങ്ങൾക്ക് വിട, വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക്; എയർപോർട്ടിലെത്തിയ ആലിയ, ചിത്രങ്ങൾ