ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കാജൽ അഗർവാളും ഗൗതം കിച്ച്‌ലും. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 30നാണ് ഇരുവരും വിവാഹിതരായത്. മുംബൈ താജ് ഹോട്ടലിൽ വച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ദങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
വിവാഹ വാർഷിക ദിനത്തിൽ മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കാജൽ. ബ്ലാക്കണിഞ്ഞ് പുഞ്ചിരിയോടെ പരസ്പരം ചേർന്നിരിക്കുന്ന ഇരുവരെയുമാണ് ഫൊട്ടോയിൽ കാണാനാവുക. ഗൗതം കിച്ച്‌ലും കാജലിനൊപ്പമുള്ള ഫൊട്ടോ ഷെയർ ചെയ്തിട്ടുണ്ട്.
മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെർസൽ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.
വിവാഹശേഷവും അഭിനയത്തിൽ സജീവയാണ് കാജൽ അഗർവാൾ. ആചാര്യ, കരുൺഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക അടക്കമുളള ചിത്രങ്ങളാണ് കാജലിന്റേതായി റിലീസിനായ് ഒരുങ്ങുന്നത്.
Read More: ഭർത്താവിനൊപ്പമുളള വെക്കേഷൻ ആസ്വദിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾ