തെന്നിന്ത്യയുടെ പ്രിയതാരം കാജൽ അഗർവാൾ കഴിഞ്ഞ മാസം 19നാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. മാതൃത്വത്തിന്റെ ആദ്യദിനങ്ങൾ ആഘോഷിക്കുന്നതിനിടെ എത്തിയ മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവെക്കുകയാണ് കാജൽ അഗർവാൾ.
ഹൃദയം തൊടുന്ന ഒരു കുറിപ്പുമായാണ് കാജൽ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. “പ്രിയപ്പെട്ട നീൽ, എന്റെ ആദ്യത്തെ കണ്മണി” എന്ന് അഭിസംബോധന ചെയ്താണ് കാജൽ കത്ത് രൂപത്തിലുള്ള കുറിപ്പ് ആരഭിച്ചിരിക്കുന്നത്.
“നീ എനിക്ക് അത്ര വിലപ്പെട്ടതാണെന്നും എപ്പോഴും അങ്ങനെ ആയിരിക്കുമെന്നും നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ഞാൻ എന്റെ കൈകളിൽ എടുത്ത നിമിഷം, നിന്റെ കുഞ്ഞി കൈകൾ എന്റെ കയ്യിൽ പിടിച്ച നിമിഷം, നിന്റെ ശ്വാസവും ചൂടും കുഞ്ഞിക്കണ്ണുകളും കണ്ട ആ നിമിഷം തന്നെ ഞാൻ എന്നെന്നേക്കുമായി പ്രണയത്തിലായാതായി മനസിലാക്കി. നീ എന്റെ ആദ്യത്തെ കണ്മണിയാണ്. എന്റെ ആദ്യത്തെ മകൻ. എന്റെ എല്ലാമാണ്. വരും വർഷങ്ങളിൽ നിന്നെ നിന്നെ ഒരുപ്പാട് പഠിപ്പിക്കാൻ ശ്രമിക്കും, എന്നാൽ നീ ഇതിനോടകം എനിക്ക് ഒരുപാട് കാര്യങ്ങൾ പകർന്നു നൽകി. ഒരു അമ്മയാകുക എന്നാൽ എന്താണെന്ന് നീ എന്നെ പഠിപ്പിച്ചു. നിസ്വാർത്ഥമായ സ്നേഹമെന്തെന്ന് നീ എന്നെ പഠിപ്പിച്ചു. ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിച്ചു.”
അത് വളരെ ഭയാനകമായ കാര്യമാണ്, എന്നാൽ അതിലുപരി ഇത് മനോഹരമാണ്.എനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഇവയെല്ലാം ആദ്യമായി അനുഭവിച്ചറിയാൻ സഹായിച്ച ഒരാളെന്ന നിലയിൽ നന്ദി. മറ്റാർക്കും ഇതിനു കഴിയില്ല. എന്റെ കുഞ്ഞു രാജകുമാരനെ തന്നെ ദൈവം അതിനായി തിരഞ്ഞെടുത്തു.
നീ കരുത്തനും സ്നേഹമുള്ളവനുമായി വളരാണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ശോഭയുള്ളതും മനോഹരവുമായ വ്യക്തിത്വം ഈ ലോകത്ത് ഒരിക്കലും മങ്ങരുതെന്നും ഞാൻ പ്രാർത്ഥിക്കുന്നു. നീ ധൈര്യശാലിയും ദയയും ഉദാരതയും ക്ഷമയുമുള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇതെല്ലാം ഞാൻ ഇതിനകം നിന്നിൽ കാണുന്നു, നിന്നെ എന്റേത് എന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്! നീ എന്റെ സൂര്യനാണ്, എന്റെ ചന്ദ്രനാണ് എന്റെ എല്ലാ നക്ഷത്രങ്ങളുമാണ്, കുഞ്ഞേ. അത് നീ ഒരിക്കലും മറക്കരുത്.” കാജൽ കുറിച്ചു.
ഗൗതം കിച്ലുവാണ് കാജലിന്റെ ഭർത്താവ്. 2020 ഒക്ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്ലുവിന്റെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 30നാണ് ഇരുവരും വിവാഹിതരായത്.
Also Read: ‘എന്റെ മാലാഖ’; മറിയത്തിന് പിറന്നാള് സ്നേഹവുമായി മമ്മൂട്ടി