Karthi Kaithi Full Movie Leaked in Online by Tamilrockers: കാർത്തി അഭിനയിച്ച ചിത്രം ‘കൈദി’ പൈറസി വെബ്‌സൈറ്റ് തമിഴ്‌റോക്കേഴ്‌സ് ഓൺലൈൻ ചോർത്തിയതായി റിപ്പോർട്ടുകൾ. ദീപാവലി റിലീസായി എത്തിയ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് ‘കൈദി’യുടെ ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

വിജയ് ചിത്രം ബിഗിലിനൊപ്പമാണ് കൈദിയും പുറത്തിറങ്ങിയത്. രണ്ട് ചിത്രങ്ങളും ഒന്നിച്ചിറങ്ങിയതിനാൽ കളക്ഷനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. അതേസമയം പ്രേക്ഷകർക്ക് വീക്കെൻഡിൽ രണ്ട് ചിത്രങ്ങൾ​ തിയേറ്ററിൽ​ പോയി കാണാമെന്നത് സന്തോഷമകരമാണ്.

Karthi ‘Kaithi’ movie review: കൈയ്യടി നേടി കാര്‍ത്തി:’കൈദി’ റിവ്യൂ

രാജ്യാന്തര നിലവാരത്തിലുള്ള ഒരു ആക്ഷൻ ചിത്രം നിർമിക്കാനുള്ള ശ്രമമാണ് കൈദി എന്നായിരുന്നു കാർത്തി നേരത്തേ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്. ചിത്രം ഷൂട്ട് ചെയ്തത് രാത്രി കാലങ്ങളിലായതിനാൽ ലൈറ്റിങിനെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. ഇത് തനിക്കൊരു പുതിയ അനുഭവമായിരുന്നുവെന്നും മാസ് സിനിമകളെ പോലെ കൂടുതൽ​ ബഹളമയമല്ല കൈദിയെന്നും കാർത്തി പറഞ്ഞിരുന്നു.

വിജയ്‌ ചിത്രം ബിഗിലുമായുള്ള സിനിമയുടെ ഏറ്റുമുട്ടലിനെക്കുറിച്ച് കാർത്തി പറഞ്ഞതിങ്ങനെ, “ഉത്സവ വേളകളിൽ എല്ലാവരും സിനിമകൾ കാണാൻ ആഗ്രഹിക്കുന്നു. അതിനാൽ, പ്രേക്ഷകർക്കായി ഓപ്ഷനുകൾ ഉണ്ടായിരിക്കണം (പുഞ്ചിരി). ഒരു സിനിമ മാത്രം റിലീസ് ചെയ്യേണ്ട ആവശ്യമില്ല. രണ്ട് സിനിമകൾ ഉണ്ടെങ്കിൽ, പ്രേക്ഷകർ അവരുടെ ആഗ്രഹത്തിനനുസരിച്ച് തിരഞ്ഞെടുക്കും. രണ്ടും നല്ല സിനിമകളാണെങ്കിൽ, അവ ഒന്നിനുപുറകെ ഒന്നായി കാണും. രജനീകാന്ത് സാറും (പേട്ട) അജിത് സാറും (വിശ്വാസം) ഒരേ ദിവസം തങ്ങളുടെ ചിത്രങ്ങൾ പുറത്തിറക്കി. രണ്ട് ചിത്രങ്ങളും വലിയ വിജയമായി. ഒരു സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ തന്നെ സിനിമയെ പ്രോത്സാഹിപ്പിക്കും.”

Vijay ‘Bigil’ Full Movie leaked online in Tamilrockers: വിജയ്‌-നയന്‍‌താര ചിത്രം ‘ബിഗില്‍’ തമിള്‍റോക്കേര്‍സില്‍

“നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നവരാണ് ‘കൈദി’യിലെ കഥാപാത്രങ്ങള്‍. വേദനയോ അഭിമാനമോ? കീഴടങ്ങലോ അല്ലെങ്കിൽ പ്രതിരോധിക്കലോ? ആത്മസംരക്ഷണമോ ലോകനന്മയോ? എന്നിങ്ങനെയുള്ള കടുത്ത ചോയ്സസ് ആണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ ഉള്ളത്. ഇതില്‍ തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ ഭയങ്കരമായ കുറ്റവാളികൾക്കെതിരെ പോരാടാൻ തുനിയുന്നവരല്ല, മറിച്ച് തീര്‍ത്തും സാധാരണക്കാരാണ് എന്നുള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത,” എന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിവ്യൂയിൽ​ മനോജ് കുമാർ ചിത്രത്തെക്കുറിച്ച് പറയുന്നത്.

എന്നാൽ തമിഴ് റോക്കേഴ്സിന്റെ ഈ നീക്കം ചിത്രത്തെ ഏതു തരത്തിൽ ബാധിക്കും എന്ന് കാത്തിരുന്നു കാണേണ്ടി വരും. വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook