scorecardresearch

44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?

പഴയൊരു വിവാഹചിത്രവും 44 വർഷം മുൻപുള്ള ഒരു കല്യാണക്കുറിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ആ നവവരൻ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനും കവിയുമാണ്

പഴയൊരു വിവാഹചിത്രവും 44 വർഷം മുൻപുള്ള ഒരു കല്യാണക്കുറിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ആ നവവരൻ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനും കവിയുമാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kaithapram Damodaran Namboodiri wife wedding anniversary

കൈതപ്രത്തിൻ്റെ പഴയ വിവാഹ ഫൊട്ടോയും ക്ഷണക്കത്തും

മലയാളസംഗീത ലോകത്തെ പ്രിയപ്പെട്ട പേരുകളിലൊന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങിയ പ്രതിഭയാണ് കൈതപ്രം. 

Advertisment

Also Read: പ്രായം 60ലേക്ക്, ഫിറ്റ്നസ്സിൽ അത്ഭുതപ്പെടുത്തി നദിയ മൊയ്തു; ലേഡി മമ്മൂട്ടിയെന്ന് ആരാധകർ

44-ാം വിവാഹ വാർഷികദിനത്തിൽ കൈതപ്രം പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പാട്ടുകളിൽ പലപ്പോഴും കടന്നു വരാറുള്ള ദേവി, തന്റെ പ്രിയപത്നി തന്നെയാണെന്നാണ് കൈതപ്രം പറയുന്നത്. കല്യാണചിത്രത്തിനൊപ്പം കല്യാണക്കുറിയുടെ ചിത്രവും ഇപ്പോഴുള്ള ഫോട്ടോയുമൊക്കെ ഉൾപ്പെടുത്തിയാണ് കൈതപ്രത്തിന്റെ പോസ്റ്റ്. 

Also Read: പൊതുവേദിയിൽ അതിഥിയായി കാവ്യ മാധവൻ, സിനിമയിലേക്ക് തിരികെ എത്തുമോ എന്ന് ആരാധകർ

 "വിജയകരമായ വിവാഹ ജീവിതം എന്നു ഞാൻ നിസ്സംശയം പറയും, ഞാനും എന്റെ പ്രിയതമ ദേവിയും തമ്മിൽ. എന്റെ ജീവിത വിജയം അന്നുമുതൽ ആരംഭിച്ചു. തൊഴിൽ, കല, സംഗീതം, സിനിമ, അവാർഡുകൾ, പത്മശ്രീ വരെയുള്ള വളർച്ച ദേവിക്കു കൂടി അവകാശപ്പെട്ടതാണ്. 15-ഓളം വർഷമായി തുടരുന്ന എന്റെ രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊർജം പകരുന്നതും അവളുടെ കൂടെ ശ്രമത്തിൽ തന്നെ.

എന്റെ മക്കൾ, അവരുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി ഗൃഹത്തിലെ മൂകാംബികാ ദേവിയുടെ കെടാവിളക്കു വരെ എല്ലാം തെളിച്ചു സൂക്ഷിക്കുന്നത് എന്റെ ദേവിയുടെ കയ്യൊതുക്കം തന്നെ.

Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്. എന്റെ സുഹൃത്തുക്കൾ ശ്രീനി, സത്യൻ അന്തിക്കാട്, മുരളി, ലോഹി, സിബി മലയിൽ, ജയരാജ്, കമൽ തുടങ്ങിയവരെല്ലാം കുടുംബസുഹൃത്തുക്കളാണ്. ദേവി അവരുടെയൊക്കെ സഹോദരിയാണ്. ദാസേട്ടനും ഞങ്ങളുടെ വീട്ടിൽ പലപ്രാവശ്യം വന്ന് ഈ വീടിന്റെ ദേവിയുടെ ആതിഥ്യം സ്വീകരിച്ച് സന്തോഷിച്ചിട്ടുണ്ട്. ഈ വാർഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് തന്നെ സമർപ്പിക്കുന്നു.സ്നേഹപൂർവ്വം," കൈതപ്രം കുറിച്ചു. 

Also Read: അനു സിതാരയുടെ ഡാൻസ് സ്കൂൾ സന്ദർശിച്ച് കാവ്യ മാധവൻ; വീഡിയോ

Music

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: