കൊച്ചി: മലയാളത്തിലെ പ്രമുഖ -യുവ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ചിത്രം ഒരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന ‘എം വി കൈരളി’യുടെ കഥ പറയുന്ന ചിത്രം ജോമോന്റെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്നതില്‍ താന്‍ അതീവ സന്തോൽവാനാണെന്ന് നിവിന്‍ വ്യക്തമാക്കി.

കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു ‘എം വി കൈരളി’ 1979ല്‍ അപ്രത്യക്ഷമാകുകയായിരുന്നു. 49 യാത്രക്കാരാണ് അന്ന് കപ്പലിലുണ്ടായിരുന്നത്. ‘കൈരളി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സിദ്ധാര്‍ഥ് ശിവ തിരക്കഥ ഒരുക്കും. നിവിന്‍ പോളി നായകനായ സഖാവാണ് സിദ്ധാര്‍ത്ഥ ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.റിയല്‍ ലൈഫ് വര്‍ക്‌സും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങും. നിവിന്‍ പോളി തന്റെ ഫേസ്ബുക്കിലൂടെയാണ് സിനിമയെ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൈരളി കപ്പലിന്റെ ലഘു വിവരണം ഉള്‍പ്പെടെയായിരുന്നു നിവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ