Latest News

കടുവാക്കുന്നേൽ കുറുവച്ചൻ മാസ്സാണ്; ‘കടുവ’ ലൊക്കേഷൻ ചിത്രങ്ങൾ

‘കടുവ’യുടെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

Prithviraj, Kaduva location photos, Kaduva movie, shaji kailas, Prithviraj in Kaduva, കടുവ, പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ‘കടുവ’യുടെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതിനിടയിൽ, പൃഥ്വിയുടെ ചില ലൊക്കേഷൻ ചിത്രങ്ങളാണ് ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു മാസ് ഹീറോയാണ് കടുവാക്കുന്നേൽ കറുവച്ചൻ എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെല്ലാം തന്നെ. സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ഏതാനും ചിത്രങ്ങൾ കാണാം.

‘ഏപ്രില്‍ പകുതിയോടെയാണ് ‘കടുവ’യുടെ ഷൂട്ടിംഗ് തുടങ്ങിയത്. എന്നാൽ കോവിഡ് തരംഗം വ്യാപകമായതിനെ തുടർന്ന് ഇടയ്ക്ക് ഷൂട്ടിംഗ് നിർത്തവച്ചു. ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിർമ്മിക്കുന്നത്. ‘ആദം ജോണി’ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kaduva prithviraj shaji kailas film location photos

Next Story
ചിത്രത്തിലെ മിമിക്രിക്കാരൻ പയ്യൻ ഇന്ന് ഡോക്ടർ; കഥാപ്രസംഗക്കാരൻ മലയാളികളുടെ പ്രിയതാരവുംGuinnes pakru, Sandhesam movie child artist, Guinnes pakru childhood photo, Sandhesam movie child artist rahul lakshmanan
The moderation of comments is automated and not cleared manually by malayalam.indianexpress.com