scorecardresearch

Kaduva OTT Release: കടുവ ഒടിടിയിലേക്ക്

Kaduva OTT Release: ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, സംയുക്ത മേനോന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ

Kaduva film, Kaduva movie, Prithviraj, Kaduva teaser, Kaduva location photos, Kaduva movie, shaji kailas, Prithviraj in Kaduva, കടുവ, പൃഥ്വിരാജ്, court stays Kaduva movie release, Jose Kuruvinakkunnel Kaduva movie, Kaduva movie news, film news, indian express malayalam, ie malayalam

Kaduva OTT Release: ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്‌റോയ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കടുവ ഒടിടിയിലേക്ക്. ഓഗസ്റ്റ് 4 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയില്‍ കടുവ സ്ട്രീമിംഗ് ആരംഭിക്കും.

90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്. സംയുക്ത മേനോന്‍ നായിയയാകുന്ന ചിത്രത്തില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

”കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം. കുറച്ചുകാലമായി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്, ” ചിത്രത്തെ കുറിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

”എന്റെ കരിയറില്‍ അതുല്യമായ വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ സിനിമയിലെ ജോസഫിന്റെ കഥാപാത്രം അതിന് ഉദാഹരണമാണ്. ഈ സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ലഭിക്കുന്ന സ്‌നേഹം കാണുമ്പോള്‍ സന്തോഷമുണ്ട്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള കൂടുതല്‍ പ്രേക്ഷകര്‍ക്ക് കടുവയെ കാണാനാകും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ”ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയ് പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kaduva movie ott release amazon prime date prithviraj