Kaduva OTT Release: പൃഥ്വിരാജ് നായകനായ കടുവ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം വ്യാഴാഴ്ച തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 4 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയില്‍ കടുവ സ്ട്രീമിംഗ് ആരംഭിക്കും.
മലയാളത്തിനു അനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണ് ‘കടുവ.’ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ അഭിനയിക്കുന്ന ‘കടുവ’യില്‍ ബോളിവുഡ് താരം വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി എത്തുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ആദം ജോണ്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റര്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന.
സംഗീത സംവിധാനം ജേക്സ് ബിജോയ്. നേരത്തെ ജൂൺ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രത്യേക സാഹചര്യത്തിൽ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.