Kaduva Malayalam Movie Trolls: ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്റോയ് ചിത്രം കടുവ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് തുടരുകയാണ്. 90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്.
കുരിയച്ചന്റെയും ചാണ്ടിയുടെയും ഈഗോയും കിടമത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം ഒടിടിയിൽ എത്തിയതോടെ ചിത്രവുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയാണ്. കടുവയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രസകരമായ ട്രോളുകൾ കാണാം.
വെറുതെ ഐജി ജോസഫ് ചാണ്ടിയെ അങ്ങോട്ട് കയറി ചൊറിഞ്ഞ് പണിവാങ്ങിക്കുകയായിരുന്നു കുര്യച്ചൻ, ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്.



അതേസമയം, ഒട്ടുമിക്ക പടങ്ങളിലും ഒറ്റുകാരനായോ ശത്രുപക്ഷത്തോ ഒക്കെ നിലയുറപ്പിക്കാറുള്ള, നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട വിജയകുമാറും ട്രോളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗസ്റ്റ് റോളിൽ വിജയകുമാർ എത്തുമ്പോൾ എന്തോ ചതി പ്രതീക്ഷിച്ചു, പക്ഷേ ഒറ്റാതിരുന്നത് വലിയ ആശ്ചര്യമായി എന്നാണ് ട്രോളന്മാരുടെ പ്രതികരണം. ഇത്തവണ നായകനെ ചതിക്കാതെ പ്രേക്ഷകരെ ചതിച്ചു എന്ന രീതിയിലുള്ള ട്രോളുകളും വ്യാപകമാവുന്നുണ്ട്.



അതേസമയം, നേരാവണ്ണം പഞ്ചാബിലേക്ക് സ്ഥലം മാറ്റിയ ഫാദർ റോബിൻ പൂവമ്പാറയെ കൃത്യമായി പാലായിലേക്ക് തന്നെ പറഞ്ഞുവിട്ട് കുര്യച്ചന് പണി വാങ്ങിച്ചു കൊടുത്ത ഇന്നസെന്റിന്റെ വട്ടശ്ശേരി അച്ഛൻ എന്ന കഥാപാത്രവും ട്രോളുകളിൽ ചിരിപ്പിക്കുകയാണ്.