ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടവുള്‍ സകായം നടന സഭ’. സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ച് മോഹൻലാൽ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ബിപിന്‍ ചന്ദ്രന്‍ ആണ്. ‘ബെസ്റ്റ് ആക്ടർ’, ‘1983’,’പാവാട’, ‘സൈറ ഭാനു’ എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
അഭിനന്ദ് രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം- സാം സി എസും പ്രൊജക്റ്റ് ഡിസെെനര്‍ ബാദുഷയും കലാ സംവിധാനം നിമേഷ് താനൂരും നിർവഹിക്കുന്നു. എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍,
മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്, സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍,
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Read more: വീണ്ടും നായകൻ; ‘സാജൻ ബേക്കറി’യുമായി അജു വർഗീസ്
‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. ‘കമല’യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനാവുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രമാണ് ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്ന് നിർമ്മിക്കുന്നത്. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാനിന്റെ ‘ലവ് ആക്ഷൻ ഡ്രാമ’ നിർമ്മിച്ചത് വിശാഖ് സുബ്രഹ്മണ്യനും അജു വർഗീസും ചേർന്നായിരുന്നു. സായാഹ്ന വാര്‍ത്തകള്‍, പാതിരാ കുര്‍ബാന, അടുക്കള: ദി മാനിഫെസ്റ്റോ തുടങ്ങി ധ്യാൻ അഭിനയിക്കുന്ന ചിത്രങ്ങളും റിലീസിനെത്താനുണ്ട്.